ഏറ്റുമാനൂർ: കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന നാളുകളായുള്ള മുറവിളിക്ക് ഭാഗിക പ്രതികരണം.ഈ വർഷം ഇതുവരെ അനുവദിച്ച മുഴുവൻ സ്പെഷല്‍ ട്രെയിനുകള്‍ക്കും ഏറ്റുമാനൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. കഴിഞ്ഞ വർഷം ഒരു സ്പെഷല്‍ ട്രെയിനിനു മാത്രമായിരുന്നു ഏറ്റുമാനൂരില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നത്. ശബരിമല തീർഥാടകർക്ക് പ്രധാന ഇടത്താവളമായ ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെത്തുന്നതിന് ഇതോടെ സൗകര്യമാകും. കൂടുതല്‍ തീർഥാടകർ മഹാദേവ ക്ഷേത്രം സന്ദർശിക്കുന്നതിനുള്ള സാധ്യതയും തെളിയും. ഇത്രയേറെ സ്പെഷല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ലഭിച്ചത് വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചില റെഗുലർ സർവീസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു കിട്ടുന്നതിനുള്ള സാധ്യത വർധിപ്പിക്കും.ഏറ്റുമാനൂർ സ്റ്റോപ്പ് അനുവദിച്ച ശബരി സ്‌പെഷല്‍ സർവീസും സമയവുംട്രെയിൻ നമ്ബർ 06083 തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)-എസ്‌എംവിറ്റി ബംഗളൂരു പ്രതിവാര ശബരി സ്പെഷല്‍: (നവംബർ 12, 19,26, ഡിസംബർ 03, 10, 17, 24, 31, ജനുവരി 07, 14, 21, 28) എല്ലാ ചൊവ്വാഴ്ചകളിലും കൊച്ചുവേളിയില്‍ നിന്ന് സർവീസ് ആരംഭിക്കുന്നു. രാത്രി 9.17ന് ഏറ്റുമാനൂരിലെത്തും. ട്രെയിൻ നമ്ബർ 06084 എസ്‌എംവിറ്റി ബംഗളൂരു- തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)പ്രതിവാര ശബരി സ്പെഷല്‍: (നവംബർ 13, 20,27, ഡിസംബർ 04, 11, 18, 25, ജനുവരി 01, 08, 15, 22, 29) ബുധനാഴ്ചകളില്‍ ബാംഗ്ലൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിൻ വ്യാഴാഴ്ച പുലർച്ചെ 2.20ന് ഏറ്റുമാനൂരില്‍ എത്തും.ട്രെയിൻ നമ്ബർ 07371 ഹൂബ്ലി – കോട്ടയം സ്‌പെഷല്‍: നവംബർ 19 മുതല്‍ ജനുവരി 14 വരെ എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചക്ക് 3.15ന് ഹൂബ്ലിയില്‍ നിന്ന് പുറപ്പെട്ട് ബുധനാഴ്ച ഉച്ചയ്ക്ക് 12 :00 ന് കോട്ടയത്തെത്തുന്നു. ഏറ്റുമാനൂരില്‍ ബുധനാഴ്ച രാവിലെ 11.10ന് എത്തും.ട്രെയിൻ നമ്ബർ 07371 കോട്ടയം – ഹൂബ്ലി സ്‌പെഷല്‍: നവംബർ 20 മുതല്‍ ജനുവരി 15 വരെ എല്ലാ ബുധനാഴ്ചകളിലും കോട്ടയത്ത് നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് പുറപ്പെടും. 3.11ന് ഏറ്റുമാനൂരില്‍ എത്തും.കച്ചേഗുഡ – കോട്ടയം ശബരി സ്പെഷല്‍: നവംബർ 17, 24 ഞായറാഴ്ചകളില്‍ കച്ചേഗുഡയില്‍ നിന്ന് ഉച്ചയ്ക്ക് 12.30 ന് പുറപ്പെട്ട് തിങ്കളഴ്ച വൈകുന്നേരം 6.30ന് കോട്ടയത്ത് എത്തിച്ചേരും. ഏറ്റുമാനൂരില്‍ വൈകുന്നേരം 6.20ന് എത്തും. കോട്ടയം – കച്ചേഗുഡ ശബരി സ്പെഷല്‍: നവംബർ 18, 25 തിങ്കളാഴ്ചകളില്‍ രാത്രി 8.50ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ ഒന്നിന് കച്ചേഗുഡ എത്തിച്ചേരും. ഏറ്റുമാനൂരില്‍ തിങ്കളാഴ്ച രാത്രി 9.01ന് എത്തും. ട്രെയിൻ നമ്ബർ 07139 ഹസൂർ സാഹിബ് നന്ദേഡ് – കൊല്ലം ശബരി സ്പെഷല്‍: നന്ദേഡില്‍നിന്ന് ഇന്ന് രാവിലെ 8.30ന് പുറപ്പെട്ട് ഞായറാഴ്ച രാത്രി രാത്രി 10.30ന് കൊല്ലത്ത് എത്തിച്ചേരും. ഏറ്റുമാനൂരില്‍ ഞായറാഴ്ച രാത്രി എട്ടിന് എത്തും. ട്രെയിൻ നമ്ബർ 07140 കൊല്ലം – സെക്കന്തരബാദ് ശബരി സ്പെഷല്‍: കൊല്ലത്ത് നിന്ന് നവംബർ 18 തിങ്കളാഴ്ച പുലർച്ചെ 2.30ന് പുറപ്പെട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.00ന് സെക്കന്തരബാദില്‍ എത്തിച്ചേരും. ഏറ്റുമാനൂരില്‍ തിങ്കളാഴ്ച പുലർച്ചെ 4.13ന് എത്തും. ട്രെയിൻ നമ്ബർ 06119 ചെന്നൈ – കൊല്ലം ഫുള്‍ എസി ഗരീബ് രഥ്: ചെന്നൈയില്‍നിന്ന് നവംബർ 20 മുതല്‍ ജനുവരി 15 വരെ എല്ലാ ബുധനാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.20ന് കൊല്ലത്ത് എത്തിച്ചേരും. ഏറ്റുമാനൂരില്‍ വ്യാഴാഴ്ച പുലർച്ചെ 3.18ന് എത്തും.
ട്രെയിൻ നമ്ബർ 06120 കൊല്ലം – ചെന്നൈ ഫുള്‍ എസി ഗരീബ് രഥ്: കൊല്ലത്തുനിന്ന് നവംബർ 21 മുതല്‍ ജനുവരി 16 വരെ എല്ലാ വ്യാഴാഴ്ചകളിലും രാവിലെ 10.45ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെ 3.30ന് ചെന്നയില്‍ എത്തിച്ചേരും. ഏറ്റുമാനൂരില്‍ വ്യാഴാഴ്ച ഉച്ചക്ക് 12.35ന് എത്തും. ട്രെയിൻ നമ്ബർ 06117 ചെന്നൈ – കൊല്ലം പ്രതിവാര സ്‌പെഷല്‍: ചെന്നൈ സെൻട്രലില്‍നിന്ന് നവംബർ 18, 25, ഡിസംബർ രണ്ട്, ഒമ്ബത്, 16, 23, 30, ജനുവരി ആറ്, 13 തിങ്കളാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3.10ന് പുറപ്പെട്ട് ചൊവ്വാഴ്ച രാവിലെ 6.20ന് കൊല്ലത്ത് എത്തിച്ചേരും. ഏറ്റുമാനൂരില്‍ ചൊവ്വാഴ്ച പുലർച്ചെ 3.18ന് എത്തും.06118 കൊല്ലം – ചെന്നൈ പ്രതിവാര സ്‌പെഷല്‍: കൊല്ലത്തുനിന്ന് നവംബർ 19 മുതല്‍ ജനുവരി 14 വരെ എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 10.45ന് പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 3.30ന് ചെന്നൈയില്‍ എത്തിച്ചേരും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഏറ്റുമാനൂരില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.35ന് എത്തും. ട്രെയിൻ നമ്ബർ 07145 മച്ചിലിപട്ടണം-കൊല്ലം ശബരിമല സ്പെഷല്‍: മച്ചിലിപട്ടണത്തുനിന്ന് നവംബർ 18, 25 തിങ്കളാഴ്ചകളില്‍ ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെട്ട് ചൊവ്വാഴ്ച രാത്രി 9.20ന് കൊല്ലത്ത് എത്തിച്ചേരും. ഏറ്റുമാനൂരില്‍ ചൊവ്വാഴ്ച വൈകുന്നേരം 6.20ന് എത്തും.ട്രെയിൻ നമ്ബർ 07146 കൊല്ലം – മച്ചിലിപട്ടണം ശബരിമല സ്പെഷല്‍: നവംബർ 20, 27 ബുധനാഴ്ചകളില്‍ കൊല്ലത്തുനിന്ന് പുലർച്ചെ 2.30ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ ഏഴിന് മച്ചിലിപട്ടത്ത് എത്തിച്ചേരും. ഏറ്റുമാനൂരില്‍ സമയം ബുധനാഴ്ച പുലർച്ചെ 4.13ന് എത്തും.