മൂവാറ്റുപുഴ : തൃക്കളത്തൂരിൽ എംസി റോഡിൽ കാറും കെഎസ്ആർറ്റിസി വേണാട് ബസും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. അതിരമ്പുഴ കോട്ടയ്ക്കുപുറം നിരപ്പേൽ സനീഷ് ദേവസ്യയാണ് മരിച്ചത്. തൃക്കളത്തൂരിൽ സംഗമംപടിയിൽ ഉച്ചയ്ക്ക് 12.45 നാണ് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചത്.
Advertisements
മൂവാറ്റുപുഴയിൽ നിന്ന് പെരുമ്പാവൂരിന് പോകുകയായിരുന്ന കെഎസ്ആർടിസി ബസും മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏറ്റുമാനൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സ് സംഘം കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത് .കെഎസ്ആർടിസി യാത്രക്കാർക്കും പരിക്കുണ്ട്.