ഏറ്റുമാനൂർ : ഏറ്റുമാനൂര്‍ ദേവസ്വം ബോര്‍ഡ് എംപ്ലോയീസ് സഹകരണ സംഘത്തിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. രാവിലെ 9 മുതല്‍ വൈകുന്നേരം 4വരെ ഏറ്റുമാനൂര്‍ ടൗണ്‍ എന്‍എസ്എസ് കരയോഗം ഹാളിലായിരുന്നു വോട്ടെടുപ്പ്. ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പിന്തുണയ്ക്കുന്ന ജനാധിപത്യ സഹകരണ മുന്നണിയും, സഹകരണ ജനാധിപത്യ മുന്നണിയുമാണ് മത്സര രംഗത്തുള്ളത്. ജനാധിപത്യ സഹകരണ മുന്നണി സ്ഥാനാര്‍ത്ഥികളായി ജനറല്‍ വിഭാഗത്തില്‍ അഭിലാഷ് പി, പി എം അരവിന്ദാക്ഷന്‍, ദീപു മോന്‍ എന്‍ ജി, പി ആര്‍ രാജീവ്, ബി ശ്രീകുമാര്‍, സംവരണ വിഭാഗത്തില്‍ ഐ ജി അനില്‍കുമാര്‍, 40 വയസ്സില്‍ താഴെയുള്ള പൊതു വിഭാഗത്തില്‍ ഈശ്വരന്‍ നമ്പൂതിരി കെ കെ, നിക്ഷേപ വിഭാഗത്തില്‍ ടി എന്‍ സുധീഷ്, വനിത സംവരണത്തില്‍ പി കെ ജയശ്രീ, കെ എന്‍ ജ്യോതിലക്ഷ്മി, 40 വയസ്സില്‍ താഴെയുള്ള പൊതു വിഭാഗത്തില്‍ കവിത എല്‍ എന്നിവരാണ് മത്സരരിക്കുന്നത്.
സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥികളായി ജനറല്‍ വിഭാഗത്തില്‍ ടി എന്‍ അനില്‍കുമാര്‍, എംസി കൃഷ്ണകുമാര്‍, പ്രശാന്ത് പി ജി, വേണുഗോപാല്‍ പിജി, എം എം സുബ്രഹ്‌മണ്യന്‍ നമ്പൂതിരി, വനിത വിഭാഗത്തില്‍കവിത ജി നായര്‍,വി റീന, പട്ടികജാതി സംവരണത്തില്‍ ജീവന്‍ ജി, 40 വയസ്സില്‍ താഴെ വിനീഷ് വി, ആതിര കെ പി, നിക്ഷേപ വിഭാഗത്തില്‍ നാരായണന്‍ വി ആര്‍ എന്നിവരാണ് മത്സരിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി ജനാധിപത്യ സഹകരണ മുന്നണിയാണ് സംഘത്തിന്റെ ഭരണം നടത്തുന്നത്. ഭരണം പിടിച്ചെടുക്കാന്‍ സഹകരണ ജനാധിപത്യ മുന്നണിയും ശക്തമായി മത്സരരംഗത്തുണ്ട്. വോട്ടവകാശമുള്ള 841 അംഗങ്ങളാണ് സംഘത്തിലുള്ളത്. അസിസ്റ്റന്റ് രജിസ്റ്റര്‍ ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ വി വിനീതായിരുന്നു റിട്ടേണിംഗ് ഓഫീസര്‍. വോട്ടിംഗിന് പൊലീസ് സംരക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു.