കാണക്കാരിയിൽ നിർത്തീട്ടിരുന്ന ഓട്ടോറിക്ഷയിൽ ബസ് ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

ഏറ്റുമാനൂർ കാണക്കാരി ആശുപത്രിപ്പടിക്ക് സമീപം നിർത്തീട്ടിരുന്ന ഓട്ടോറിക്ഷയിൽ ബസ് ഇടിച്ച് അപകടം. അപകടത്തിൽ 2 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

Advertisements

കുറുപ്പന്തറ കാപ്പുന്തല പുല്ലത്തറയിൽ ജിയോ തോമസ് (46),മണ്ണാറത്ത്കുന്നേൽ രാജപ്പൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷ ആശുപത്രി പ്പടിക്ക് സമീപം നിർത്തി യാത്രക്കാരൻ കടയിൽ നിന്നും സാധനം വാങ്ങാനായി പോയി തിരികെ എത്തിയപ്പോൾ ഏറ്റുമാനൂർ ഭാഗത്തുനിന്നും വന്ന ബസ് ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

Hot Topics

Related Articles