ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരസഭയിൽ വൈസ് ചെയർമാൻ കെ.ബി ജയമോഹനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ക്വാറം തികയാതിരുന്നതിനാൽ അവിശ്വാസ പ്രമേയം ചർച്ചയ്‌ക്കെടുത്തില്ല. എൽഡിഎഫും ബിജെപിയും വിട്ടുനിന്നതിനാലാണ് ക്വാറം തികയാതിരുന്നത്.
ജയമോഹൻ നഗരസഭയിൽ ഉണ്ടായിരുന്നെങ്കിലും കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ല. 35 അംഗ ഭരണസമിതിയിൽ യുഡിഎഫിലെ 14 അംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. യുഡിഎഫിലെ ധാരണ പ്രകാരം ആദ്യ ആറ് മാസം കേരള കോൺഗ്രസ് പ്രതിനിധിക്ക് നൽകുവാനായിരുന്നു ധാരണ. ഇത് പ്രകാരം 2021 ജൂണിൽ കാലാവധി പൂർത്തിയാക്കിയ വൈസ് ചെയർമാൻ കെ.ബി ജയമോഹൻ, നിലവിൽ മൂന്നര വർഷം പിന്നിട്ടിട്ടും രാജി വയ്ക്കാതിരുന്നതിനെ തുടർന്നാണ് യുഡിഎഫ് അവിശ്വാസം കൊണ്ടുവന്നത്.