ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും പമ്പ വരെ കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിച്ചു

കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും പമ്പ വരെ കെഎസ്ആര്‍ടിസി ആരംഭിച്ചു. സഹകരണ മന്ത്രി വി എന്‍ വാസവന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ക്ഷേത്രത്തില്‍ നിന്നും പമ്പ വരെ 184 രൂപയാണ് ചാര്‍ജ്. എല്ലാ ദിവസവും രാത്രി എട്ട് മണിക്ക് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് പുതുപ്പളളി, കറുകച്ചാല്‍, മണിമല, എരുമേലി വഴിയാണ് സര്‍വ്വീസ്.

Advertisements

ചടങ്ങില്‍ ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി കെഐം ശ്രീകുമാര്‍ സ്വാഗതം പറഞ്ഞു. കെഎസ്ആര്‍ടിസി ഡിടിഒപി അനില്‍കുമാര്‍ ആര്‍ ഫ്‌ളാഗ് കൈമാറി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ പിഎം തങ്കപ്പന്‍, ക്ഷേത്രം എഓ ആര്‍ പ്രകാശ്, നഗരസഭാ കൗണ്‍സിലര്‍ ഇ എസ് ബിജു, രാജേഷ് നട്ടാശ്ശേരി, ടിആര്‍ രഘുനാഥന്‍, ക്ഷേത്രം ഉപദേശക സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles