കോട്ടയം: ഏറ്റുമാനൂർ പട്ടിത്താനം ജംഗ്ഷനിൽ കെണിക്കുഴി. കാൽനടയാത്രക്കാർക്കും ബൈക്ക് യാത്രക്കാർക്കും ഒരു പോലെ ഭീഷണി ഉയർത്തിയാണ് പട്ടിത്താനം റൗണ്ടാനയിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. പട്ടിത്താനം റൗണ്ടാനയുടെ ഒരു ഭാഗത്ത് കാൽനടയാത്രക്കാർക്കായുള്ള ഫുട്പാത്തിലാണ് ഇപ്പോൾ കുഴി രൂപപ്പെട്ടിരിക്കുന്നത്. കാൽനടയാത്രക്കാർ നടന്നു വരുന്ന ഭാഗത്ത് റോഡിന്റെ അറ്റത്താണ് കുഴി കണ്ടത്.
ഒരു മാസം മുൻപാണ് റോഡിൽ കുഴി രൂപപ്പെട്ടത്. നാട്ടുകാർ ഇതു സംബന്ധിച്ചു അധികൃതരെ വിവരം അറിയിച്ചെങ്കിലും ആരും ഇതുവരെയും ആരും നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. ആളുകളുടെ ശ്രദ്ധയിൽ അതിവേഗം വരാത്ത രീതിയിലാണ് റോഡിൽ കുഴി രൂപപ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ കാൽനടയാത്രക്കാരും, ബൈക്ക് യാത്രക്കാരും റോഡ് അറിയാതെ എത്തിയാൽ അപകടം ഉണ്ടാകുമെന്നാണ് ഭീതി ഉയരുന്നത്. ഈ സാഹചര്യത്തിൽ റോഡ് അതിവേഗം ടാർ ചെയ്ത് ഗതാഗത തടസമുണ്ടാകാതെ, അപകടം ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റോഡ് ടാർ ചെയ്ത് ഗതാഗത യോഗ്യമാക്കാൻ തയ്യാറായില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്ത് എത്താനായാണ് യൂത്ത് കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ റോഡ് അടിയന്തരമായി ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്ത് ഇറങ്ങാനാണ് യൂത്ത് കോൺഗ്രസ് തയ്യാറെടുക്കുന്നത്.
എം.സി റോഡ് അടിയന്തരമായി അറ്റകുറ്റ പണി നടത്തണമെന്ന്
യൂത്ത് കോൺഗ്രസ് നേതാവ് വിഷ്ണു ചേമ്മുണ്ടവള്ളി ആവശ്യപ്പെട്ടു.