ചരിത്രപ്രസിദ്ധമായ ഏഴര പൊന്നാന ദര്‍ശനം ഇന്ന്;രാത്രി 12ന് ആസ്ഥാന മണ്ഡലത്തിൽ

ഏറ്റുമാനൂര്‍ :മഹാദേവക്ഷേത്രത്തില്‍ ചരിത്രപ്രസിദ്ധമായ ഏഴര പൊന്നാന ദര്‍ശനം ഇന്ന്

Advertisements

രാത്രി ആസ്ഥാന മണ്ഡപത്തില്‍ എഴുന്നള്ളുന്ന ഏഴരപൊന്നാനയെ കണ്‍കുളിര്‍ക്കെ കാണാനും കാണിക്കയര്‍പ്പിക്കാനുമായി ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രസന്നിധിയിലെത്തും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആസ്ഥാന മണ്ഡപത്തില്‍ ഇരുവശത്തും ഏഴരപൊന്നാനയെ അണിനിരത്തി ഏറ്റുമാനൂരപ്പന്റെ തിടമ്പു വച്ച തങ്കശോഭയിലാണ് വലിയ കാണിക്ക. ചെങ്ങന്നൂര്‍ പൊന്നുരുട്ടമഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധി ആദ്യ കാണിക്ക അര്‍പ്പിക്കും ക്ഷേത്രത്തിലെ അറയ്ക്കുള്ളിലാണ് ഏഴരപൊന്നാനയെ സൂക്ഷിക്കുക. ഏട്ടാം ഉത്സവത്തിനും അറാട്ടിനും മാത്രമാണ് ഇത് പുറത്തെടുക്കുന്നത്.

രണ്ടടി പൊക്കമുള്ള ഏഴാനയും ഒരടി ഉയരമുള്ള കുട്ടിയാനയുമാണ് ഏഴരപൊന്നാന. ഏഴരപൊന്നാന അഷ്ടദിഗ്ഗചജങ്ങളെ പ്രതിനാധനം ചെയ്യുന്നു. കാര്‍ത്തിക തിരുനാള്‍ മഹാരാജാവ് 7143 കഴഞ്ച് സ്വര്‍ണംകൊണ്ട് നിര്‍മ്മിച്ചഏഴരപൊന്നാനയെ നടക്ക് വച്ചതെന്നാണ് ഒരു ഐതിഹ്യം. എന്നാല്‍ മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് 926ല്‍ ഏഴരപൊന്നാനയെ നടക്കുവെച്ചതാണെന്നും വിശ്വാസമുണ്ട്

രാത്രി 12 നാണ് ആസ്ഥാനമണ്ഡപത്തില്‍ ഭക്തര്‍ക്ക് ഏഴരപ്പൊന്നാന ദര്‍ശിയ്ക്കാന്‍ അവസരമുള്ളത്.9 മണി മുതല്‍ തിരുവരങ്ങില്‍ സിനിമാതാരം രചന നാരായണന്‍കുട്ടിയുടെ ശാസ്ത്രീയ നൃത്തം അരങ്ങേറും

Hot Topics

Related Articles