കോട്ടയം : ഏറ്റുമാനൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവം ചൊവ്വാഴ്ച കൊടിയേറും.
രാവിലെ 8.45ന് തന്ത്രി താഴ്മണ്‍മഠം കണ്ഠര് രാജീവര്, മേല്‍ശാന്തി മൈവാടി പത്മനാഭന് സന്തോഷ് എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റ് നടക്കും. തുടര്‍ന്ന് 9.30ന് കലാപരിപാടികളുടെ ഉദ്ഘാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്ദഗോപന്‍ നിര്‍വ്വഹിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാത്രി 10ന് ക്ലാസിക്കല്‍ ഡാന്‍സ്, 11ന് നൃത്തനൃത്ത്യങ്ങള്‍.
മാര്‍ച്ച് രണ്ടിനാണ് ആറാട്ട്. പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനവും വലിയ വിളക്കും 28ന് നടക്കും.
ഏറ്റുമാനൂരില്‍ നാളെ
പഞ്ചരത്ന കീര്‍ത്തനാലാപനം രാവിലെ 6.30, മേജര്‍ സെറ്റ് പഞ്ചവാദ്യം രാവിലെ 8.30, കൊടിയേറ്റ് 8.45, തിരുവരങ്ങില്‍ തിരുവുത്സവ കലാപരിപാടികളുടെ ഉദ്ഘാടനം 9.30, സംഗീതസദസ്സ് 10.00, ഓട്ടന്തുള്ളല് 11.30, നൃത്തനൃത്യങ്ങള്‍ 12.15, സര്‍പ്പംപാട്ട് 1.00, സംഗീതസദസ്സ് 1.30, നൃത്തനൃത്യങ്ങള്‍ 2.15, ഭരതനാട്യം 3.00, നാമമധുരം 3.30, തിരുവാതിരകളി 4.00, കോല്‍കളി 4.30, ഭജന്‍സ് 5.45, ക്ലാസിക്കല്‍ ഡാന്‍സ് 6.30, മോഹിനിയാട്ടം 7.15, ഭരതനാട്യം 8.00, ഡാന്‍സ് 9.00, ക്ലാസിക്കല്‍ ഡാന്‍സ് 10.00, നൃത്തനൃത്യങ്ങള്‍ 11.00