ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവം 11 മുതല്‍ ; ഏഴരപ്പൊന്നാന 18 ന്

കോട്ടയം : ഏറ്റുമാനൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തില്‍ തിരുവുത്സവം ഫെബ്രുവരി 11 മുതല്‍ 20 വരെ നടക്കും. ലോക പ്രസ്തമായ ഏഴരപ്പൊന്നാന ദര്‍ശനം 18 ന് നടക്കും. 11 ന് ക്ഷേത്രാചാര്യന്‍ തന്ത്രി മുഖ്യന്‍ താഴമണ്‍ മഠത്തില്‍ ബ്രമ്ഹ ശ്രീ കണ്ഠര് രാജീവരുടേയും കണ്ഠര് ബ്രഹ്മദത്തന്റേയും മേല്‍ശാന്തി മൈവാടി പത്മനാഭന്‍ സന്തോഷ് എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടികയറും.തുടര്‍ന്ന് പുനര്‍ നിര്‍മ്മാണം പൂര്‍ത്തിയായ തങ്കത്തിടമ്പ് കൊടിമരച്ചുവട്ടില്‍ ദേവസ്വം  പ്രസിഡന്റ് പി എസ് പ്രശാന്തില്‍ നിന്ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കണ്ഠര് രാജീവര് ഏറ്റുവാങ്ങും. ഏഴരപ്പൊന്നാന ദിനത്തില്‍ നടന്‍ ജയറാം അവതരിപ്പിക്കുന്ന സ്‌പെഷ്യല്‍ പഞ്ചാരി മേളം അരങ്ങേറും. മധു ബാലകൃഷ്ണന്‍ , നടി ദുര്‍ഗ കൃഷ്ണ, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍, തുടങ്ങി നിരവധി കലാകാരന്മാര്‍ ഉത്സവത്തോടനുബന്ധിച്ച് പരിപാടികള്‍ അവതരിപ്പിക്കും.19ന് കുടമാറ്റവും നടക്കും.   

Advertisements

Hot Topics

Related Articles