ഏറ്റുമാനൂർ : യൂത്ത്കോൺഗ്രസ് ഏറ്റുമാനൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകത്തു നിന്നും ഏറ്റുമാനൂരിലേക് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സന്ദേശയാത്ര
യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയ് നിയോജകമണ്ഡലം പ്രസിഡന്റ് ജെയിംസ് തോമസിന് പതാക കൈമാറി ഉത്ഘാടനം ചെയ്തു.
നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം ഏറ്റുമാനൂരിൽ സമാപനസമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജെയിംസ് തോമസ് അധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭരണഘടന എന്താണെന്നും അതിന്റെ മഹത്വവും സജി ചെറിയനും സി പി ഐ എമ്മിനും ഇപ്പോൾ മനസിലായി എന്നും രാഹുൽ മാൻകൂട്ടത്തിൽ പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോ ജോസഫ് ,ലിബിൻ കണ്ണാശേരി,ജില്ലാ ജനറൽ സെക്രട്ടറി എം കെ ഷമീർ,ലിജോ പാറെകുന്നുംപുറം, അരുൺ ഫിലിപ്പ്,സയിദ്, വിനോദ് മാത്യു, സനൽ കാട്ടാതി, രാഷ്മോൻ ഒത്താട്ടിൽ,സുബിൻ സാബു, സോണി മണിയങ്കരി, വിഷ്ണു വിജയൻ, അരുൺ പെരുമപാടം, ബിബിൻ കുമാർ, ഹരിപ്രകാശ്,ജിതിൽ വേകത്താനം, ജിമ്മി പ്ലാകുഴി, അനിഷ്മോൻ, പ്രോമിസ് ജോൺ,എമിൽ വാഴത്ര,വിഷ്ണു ചെമ്മുണ്ടവള്ളി,അഖിൽ ശ്രീനിവാസൻ,ബബിലു സജി, ദീപു എബ്രഹാം, ജോഷി തകടിയേൽ എന്നിവർ പ്രസംഗിച്ചു.