ഏറ്റുമാനൂർ: ഏറ്റുമാനൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച മഹാത്മാഗാന്ധി പ്രതിമ അനാച്ഛാദനവും ഗാന്ധിജി അനുസ്മരണവും ഇന്ന് ജൂലൈ 11 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ഉദ്ഘാടനം ചെയ്യും. ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം ബിന്നു ഗാന്ധിജി അനുസ്മരണം നടത്തും. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.കെ ഷാജിമോൻ അധ്യക്ഷത വഹിക്കും.
Advertisements