ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്‌സ് ഉദ്ഘാടനം ഫെബ്രുവരി 23 ന്

ഏറ്റുമാനൂർ: ഏറ്റുമാനൂരിലെ വ്യാപാരികളുടെയും വ്യവസായികളുടെയും വാണിജ്യമേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ ആളുകളുടെയും സംഘടനയായ ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്‌സ് ഉദ്ഘാടനം ഫെബ്രുവരി 23 ഞായറാഴ്ച പേരൂർ റോഡിലെ ഓഫിസിൽ മന്ത്രി വി.എൻ വാസവൻ നിർവഹിക്കും. ഓഫിസ് ഉദ്ഘാടനവും മുഖ്യപ്രഭാണവും ഫ്രാൻസിസ് ജോർജ് എംപി നടക്കും. ലോഗോ പ്രകാശനവും വ്യാപാരോത്സവം ഉദ്ഘാടനവും ആദ്യ അംഗത്വ വിതരണവും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ നിർവഹിക്കും. ടെക്‌നോ പ്രൈവറ്റ് ഐടിഐ ആന്റ് ഡ്രൈവിംങ് സ്‌കൂൾ ഉടമ കെ.പി വിജയകുമാർ ആദ്യ അംഗത്വം ഏറ്റുവാങ്ങും. ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ് പടികര മുതിർന്ന വ്യാപാരികളെയും വ്യവസായികളെയും ആദരിക്കും. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറി എ.കെ.എൻ പണിക്കർ, ഏറ്റുമാനൂർ നഗരസഭ അംഗം കെ.കെ ശോഭനകുമാരി, ഏറ്റുമാനൂർ ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടരി ശ്രീജിത്ത് നെല്ലിശേരി എന്നിവർ ആശംസ അർപ്പിക്കും.

Advertisements

Hot Topics

Related Articles