കോട്ടയം: ഏറ്റുമാനൂർ റോഡ് സെക്ഷന്റെ പരിധിയിൽ വരുന്ന ഓൾഡ് എം.സി. റോഡിൽ സിജെ ഹരിത ടവറിനും എസ്.എച്ച്. കോൺവെന്റിനും സമീപമുള്ള ജംഗ്ഷനിൽ കൊരുപ്പുകട്ടകൾ വിരിക്കുന്ന പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നതിനാൽ ഓഗസ്റ്റ് എട്ടു മുതൽ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചു. ഏറ്റുമാനൂർ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ഈ ജംഗ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് എം.സി. റോഡ് വഴിയും സംക്രാന്തിയിൽ നിന്നുവരുന്ന വാഹനങ്ങൾ ഡിഎംസിസി ജംഗ്ഷനിൽ നിന്ന് ഇടത്തേയ്ക്ക് തിരിഞ്ഞ് ഹോളി ക്രോസ്സ് റോഡ് വഴി എം.സി. റോഡിൽ എത്തിയും പോകണമെന്ന് പൊതുമരാമത്തുവകുപ്പ് (നിരത്ത് വിഭാഗം) അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
Advertisements