വള്ളിക്കാട് മുതൽ കടപ്പൂർ റോഡിൽ ഗതാഗതം നിരോധിച്ചിരിക്കുന്നു

ഏറ്റുമാനൂർ :തവളക്കുഴി ക്ലാമറ്റം കടപ്പൂർ റോഡിൽ വള്ളിക്കാട് മുതൽ കടപ്പൂർ വരെ ടാറിങ്ങ് നടക്കുന്നതിനാൽ 13 മുതൽ പണി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി ഏറ്റുമാനൂർ പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Advertisements

കടപ്പൂരിൽനിന്നു വരുന്ന വാഹനങ്ങൾ വെമ്പള്ളി കടപ്പൂർ റോഡ് വഴി എം.സി. റോഡിൽ എത്തി പോകേണ്ടതും തവളക്കുഴി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ എം.സി. റോഡ്, ഏറ്റുമാനൂർ-പൂഞ്ഞാർ എന്നീ റോഡുകൾ വഴി തിരിഞ്ഞുപോകേണ്ടതാണ്.

Hot Topics

Related Articles