ഏറ്റുമാനൂർ : ഏറ്റുമാനൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലിവർ ക്ലിനിക് ഉദ്ഘാടനവും കുടുംബസംഗമവും നവംബർ മൂന്ന് ഞായറാഴ്ച വൈകിട്ട് ആറു മണിയ്ക്ക് നടക്കും. മന്ത്രി വി.എൻ വാസവൻ ക്ലിനിക്ക് ഉദ്ഘാടനം ചെയ്യും. ലയൺസ് ക്ലബ് ഓഫ് ഏറ്റുമാനൂരിൽ എല്ലാ മാസവും അവസാന ഞായറാഴ്ച സൌജന്യമായി എൽ എഫ് ടി (ലിവർ ഫങ്ഷൻ ടെസ്റ്റ്) ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് ചെയ്തു കൊടുക്കുകയും അവർക്കായി ഡോക്ടറുടെ സേവനവും മരുന്നുകളും നൽകുന്നതായിരിക്കും. മാസത്തിലെ അവസാന ഞായറാഴ്ച രാവിലെ 10 മണിമുതൽ ക്ലിനിക് പ്രവർത്തിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് വീതമായിരിക്കും പരിശോധനയും ചികിത്സയും.
കൂടുതൽ വിവരങ്ങൾക്ക് ലയൺസ് ക്ലബ് ഭാരവാഹികളെ 8129588383, 94471 59753 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഏറ്റുമാനൂർ ലയൺസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലിവർ ക്ലിനിക് ഉത്ഘാടനവും കുടുംബസംഗമവും നവംബർ മൂന്നിന്
Advertisements