ലോട്ടറി വിൽപ്പനക്കാരിയുടെ കണ്ണീരിന്റെ വില കണ്ടറിഞ്ഞ് ഏറ്റുമാനൂർ പൊലീസ്; 12000 രൂപയുടെ ലോട്ടറി മോഷണം പോയപ്പോൾ അരലക്ഷത്തിന്റെ ഓട്ടം ഓടി ഏറ്റുമാനൂർ എസ്.എച്ച്.ഒയും സംഘവും; ഒടുവിൽ ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച പ്രതിയെ പൊക്കി അകത്താക്കി പൊലീസ് സംഘം

ഏറ്റുമാനൂർ: ലോട്ടറിവിൽപ്പനക്കാരിയുടെ കണ്ണീരിന്റെ വില കണ്ടറിഞ്ഞ് ഏറ്റുമാനൂർ പൊലീസ് ഇടപെട്ടതോടെ ലോട്ടറി വിൽപ്പനക്കാരിയെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്ത പ്രതി പ്രതി പിടിയിൽ. പഴയ ലോട്ടറി ടിക്കറ്റ് നൽകിയാണ് 12000 രൂപയുടെ ലോട്ടറി ടിക്കറ്റ് ലോട്ടറി വിൽപ്പനക്കാരിയിൽ നിന്നും പ്രതി തട്ടിയെടുത്തത്. സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം പരിശോധിച്ച് പിന്നാലെ നടന്നാണ് പൊലീസ് സംഘം പ്രതിയെ പൊക്കി അകത്താക്കിയത്. ഇടുക്കി വാതിക്കുടി കുട്ടിവാലിൽ വീട്ടിൽ നവാസിനെ(43)യാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.എസ് അൻസലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ആഗസ്റ്റ് 12 ന് നടന്ന സംഭവത്തിലെ പ്രതിയെയാണ് പത്ത് ദിവസത്തിനുള്ളിൽ ഏറ്റുമാനൂർ പൊലീസ് സംഘം വലയിലാക്കിയത്. ഏറ്റുമാനൂർ ഭാഗങ്ങളിൽ ലോട്ടറി വില്പന നടത്തിവന്നിരുന്ന മാഞ്ഞൂർ സ്വദേശിനി രാജിയെയാണ് കബളിപ്പിച്ച് പ്രതി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തത്. സംഭവ ദിവസം ഉച്ചയ്ക്ക് 12 30 മണിയോടെയാണ് പ്രതി രാജിയുടെ അടുത്ത് എത്തിയത്. തുടർന്ന് പിറ്റേ ദിവസത്തെ 120 ഓളം ലോട്ടറികളും വാങ്ങി പരിശോധിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു പ്രതി പണവുമായി എത്തി ടിക്കറ്റ് എടുക്കാമെന്ന് ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം അയാളുടെ കൈവശം ഉണ്ടായിരുന്ന പഴയ ലോട്ടറി ടിക്കറ്റുകൾ തിരികെ നൽകി കബളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ അൻസിൽ എ. എസ്. ന്റെ നേതൃത്വത്തിൽ എസ്.ഐ അഖിൽദേവ്, എ.എസ്.ഐ വിനോദ് വി കെ, സീനിൽ സിവിൽ പൊലീസ് ഓഫിസർ സുനിൽ കുര്യൻ, സിപിഒ മാരായ അനീഷ് വി കെ, സനൂപ്, അനിൽകുമാർ എന്നിവർ അടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ പ്രതിയെ പിടികൂടുന്നതിനായി നിയോഗിക്കുകയായിരുന്നു. ശാസ്ത്രീയവും, നിരന്തരവുമായ അന്വേ ഷണത്തിലൂടെ പ്രതിയിലേക്കെത്തിയ പോലീസ് സംഘം ഇന്ന് എറണാകുളം കലൂർ ഭാഗത്തുവച്ച് പ്രതി നവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കാഞ്ഞിരപ്പള്ളി, ആലുവ, തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

Hot Topics

Related Articles