ഏറ്റുമാനൂരിലെ ജൈനമ്മ തിരോധാനം : ചുരുളഴിയുന്നത് കൂട്ടക്കുരുതിയിലേയ്ക്ക് ; ചേർത്തല സ്വദേശിനിയെയും കൊന്ന് കുഴിച്ചിട്ടതായി സംശയം

ആലപ്പുഴ: ഏറ്റുമാനൂരിൽ നിന്നും കാണാതായ ജൈനമ്മ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിൽ ചേർത്തലയില്‍ വീട്ടിൽ നിന്നും അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കാൻ അന്വേഷണവുമായി പൊലീസ്. വിവിധ ഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തിരോധാനക്കേസുകള്‍ അന്വേഷിക്കാനാണ് പൊലീസ് നീക്കം.ചേർത്തല സ്വദേശി സിന്ധുവിനെ കാണാതായ കേസിലും പൊലീസ് വിവരങ്ങള്‍ തേടി. 2020ലാണ് ചേര്‍ത്തല സ്വദേശി സിന്ധുവിനെ കാണാതായത്. ഈ കേസ് അടക്കമുള്ളവയായിരിക്കും വിശദമായി അന്വേഷിക്കുക. ചേർത്തലയില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും കാണാതായ സ്ത്രീകളുടെ കേസുകളും വീണ്ടും പരിശോധിക്കും.

Advertisements

16 വർഷം : ദുരൂഹമായി തിരോധാനം !
16 വർഷത്തിനിടെ കാണാതായ സ്ത്രീകളുടെ കേസുകള്‍ ആണ് പരിശോധിക്കുക. അതേസമയം, അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയ പള്ളിപ്പുറത്തെ വീട്ടിലും പരിസരത്തും വീണ്ടും പരിശോധന നടത്തും. ആലപ്പുഴ ക്രൈംബ്രാഞ്ചും അടുത്ത ദിവസം പരിശോധന നടത്തും. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ നേരത്തെ പള്ളിപ്പുറം സ്വദേശി സിഎം സെബാസ്റ്റ്യൻ അറസ്റ്റിലായിരുന്നു. ഒന്നര പതിറ്റാണ്ടിന് മുമ്ബ് കാണാതായ കടക്കരപ്പള്ളി ബിന്ദു പത്മനാഭൻ കേസിലെ പ്രധാന പ്രതിയെന്നാരോപിക്കുന്ന സെബാസ്റ്റ്യന്‍റെ വീട്ടുവളപ്പില്‍ നിന്നാണ് മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥികള്‍ കണ്ടെത്തിയത്. ചേര്‍ത്തലയില്‍ നടന്നത് കൊലപാതക പരമ്ബരയാണോയെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഒറ്റക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് നടന്ന കൊലപാതകപരമ്ബരയാണോയെന്നതടക്കം കൂടുതല്‍ അന്വേഷണത്തിലെ വ്യക്തമാകുകയുള്ളു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കണ്ടെത്തിയത് മനുഷ്യൻ്റെ തന്നെ !
ചേർത്തലയില്‍ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങള്‍ മനുഷ്യന്‍റേത് തന്നെയെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് സ്ഥിരീകരിച്ചത്. കത്തിയനിലയില്‍ ആയിരുന്നു അസ്ഥികള്‍ കണ്ടെടുത്തത്. അതേസമയം, മരിച്ചത് കാണാതായ ജൈനമ്മയാണെന്നായിരുന്നു പൊലീസ് നേരത്തെ വിലയിരുത്തിയത്. എന്നാല്‍ ഇക്കാര്യമടക്കം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ഡിഎൻഎ പരിശോധനയടക്കം നടത്തേണ്ടതുണ്ട്. ചേർത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദുപത്മനാഭൻ (47), കോട്ടയം ഏറ്റുമാന്നൂർ സ്വദേശിനി ജയ്നമ്മ എന്നിവരെ കാണാതായ സംഭവങ്ങളില്‍ സെബാസ്റ്റ്യൻ പങ്ക് ക്രൈംബ്രാഞ്ച് അന്വഷിക്കുന്നതിനിടെയാണ് വീട്ട് വളപ്പില്‍ പരിശോധന നടത്തിയത്. ലഭിച്ച അവശിഷ്ടങ്ങള്‍ കൂടുതല്‍ ശാസ്ത്രീയപരിശോധനകള്‍ നടത്തിയാല്‍ മാത്രമേ ഇതു കാണാതായ സ്ത്രീകളിലാരുടെയെങ്കിലുമാണേയെന്ന് തിരിച്ചറിയാനാകുകയുള്ളൂവെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചേർത്തലയിലെ ബിന്ദു പത്മനാഭൻ തിരോധനക്കേസിലും ജയ്നമ്മ തിരോധാനക്കേസിലും ആരോപണ വിധേയനാണ് സെബാസ്റ്റ്യൻ.

ക്ഷേത്രത്തിലേയ്ക്ക് പോയ സിന്ധുവിനെ കാണാതായത് അഞ്ച് വർഷം മുൻപ് !
അഞ്ചുവർഷം മുൻപ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ചേർത്തല തെക്ക് പഞ്ചായത്ത് 13-ാം വാർഡ് വള്ളാകുന്നത് വെളി സിന്ധു (48)വിന്റെ കേസും വീണ്ടും പരിശോധിക്കുന്നു. കാണാതായ മൂന്നു സ്ത്രീകള്‍ക്കും സെബാസ്റ്റ്യനുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ചേർത്തല സ്വദേശിനി സിന്ധുവിനെ കാണാതായ സംഭവത്തിലും വീണ്ടും അന്വേഷണസാധ്യത.

അർത്തുങ്കല്‍ പോലീസ് നാലുവർഷം അന്വേഷിച്ച്‌ അവസാനിപ്പിച്ച കേസ് ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന്റെ നിർദേശത്തില്‍ വീണ്ടും പരിശോധിച്ചു. 2020 ഒക്ടോബർ 19-ന് തിരുവിഴയില്‍നിന്നാണ് കാണാതായത്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വെച്ചതിനുശേഷം ക്ഷേത്രദർശനത്തിനെന്നുപറഞ്ഞു പോയ സിന്ധു തിരിച്ചുവന്നില്ല. മകള്‍ നല്‍കിയ പരാതിയെത്തുടർന്ന് അർത്തുങ്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ സിന്ധു ക്ഷേത്രത്തില്‍ എത്തി വഴിപാട് നടത്തിയെന്ന് കണ്ടെത്തി. തുടർന്ന്, എങ്ങോട്ടുപോയെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. മകളുടെ വിവാഹനിശ്ചയത്തിനു രണ്ടുദിവസം മുൻപാണ് സിന്ധുവിനെ കാണാതായത്.

Hot Topics

Related Articles