ഏറ്റുമാനൂർ : മധ്യവയസ്കയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂർ ആർ ജി എച്ച് കോളനിയിൽ നെടുംപുറത്ത് വീട്ടിൽ സോനുപ്രസാദ് സി. എസ് (35) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയോടുകൂടി മധ്യവയസ്കയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ മധ്യവയസ്കയെ ചീത്തവിളിക്കുകയും, കയ്യിൽ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇയാൾക്ക് ഇവരോട് മുൻവിരോധം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇയാൾ ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കാൻ ശ്രമിച്ചത്. മധ്യവയസ്ക ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ അൻസൽ എ.എസ്, എസ്.ഐ മാരായ അഖിൽദേവ്, ഗിരീഷ്, സിനിൽകുമാർ, എ.എസ്.ഐ മാരായ വിനോദ്, സജി, സി.പി.ഓ മാരായ ഡെന്നി, സെയ്ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സോനുപ്രസാദ് ഏറ്റുമാനൂർ സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. ഇയാളെ കോടതിയിൽ ഹാജരാക്കി.