കോട്ടയം ഏറ്റുമാനൂരിൽ അമ്മായിയമ്മയെ കടിച്ച യുവതി പൊലീസ് സ്റ്റേഷനിൽ എത്തിയത് നായയെയുമായി; നായയെ പൊലീസ് സ്റ്റേഷൻ വളപ്പിൽ കെട്ടിയിട്ട് ഭീഷണി; സ്റ്റേഷനിൽ നായയെയുമായി എത്തിയ യുവതിയ്‌ക്കെതിരെ കേസെടുത്തു

കോട്ടയം: ഏറ്റുമാനൂരിൽ അമ്മായിയയമ്മയെ നായയെ വിട്ട് ആക്രമിക്കുകയും കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയായ യുവതി പൊലീസ് സ്റ്റേഷനിൽ എത്തിയത് നായയെയുമായി. നായയെ പൊലീസ് സ്റ്റേഷൻ വളപ്പിൽ കെട്ടിയിട്ട യുവതി പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. നായയെയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയ യുവതിയ്ക്ക് എതിരെ കേസെടുത്ത പൊലീസ്, അമ്മായിയമ്മയെ കടിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Advertisements

കോട്ടയം ഏറ്റുമാനൂർ പേരൂർ മന്നാമല കറുകശേരിൽ വീട്ടിൽ മറിയാമ്മ ജോണിനെ (72) ആക്രമിച്ച കേസിലെ പ്രതിയായ മരുമകളാണ് ഇന്ന് രാവിലെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ നായയെയുമായി എത്തി ഭീഷണി മുഴക്കിയത്. സംഭവത്തിൽ മറിയാമ്മയുടെ മരുമകൾ പേരൂർ മന്നാമല കൂർക്കഞ്ചേരി വീട്ടിൽ രജനിയെ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.എസ് അൻസൽ അറസ്റ്റ് ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കഴിഞ്ഞ ദിവസമാണ് പേരൂരിലെ വീട്ടിൽ വച്ച് മറിയാമ്മയെ രജനി നായയെ വിട്ട് ആക്രമിക്കുകയും, കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തത്. സംഭവത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ അടക്കം ജാഗ്രത ന്യൂസ് ലൈവ് പുറത്ത് വിട്ടിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വൈകിട്ട് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ എത്തിയ രജനി തന്നെ ആക്രമിച്ച വയോധികയായ മറിയാമ്മയ്ക്ക് എതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിൽ എത്തി ബഹളം വച്ചു. എന്നാൽ, സമയം സന്ധ്യ ആയതിനാൽ പൊലീസ് സംഘം സ്ത്രീ എന്ന പരിഗണന നൽകി രജനിയെ അറസ്റ്റ് ചെയ്തില്ല.

ഇതിന് ശേഷം വൈകിട്ട് വീട്ടിലേയ്ക്കു മടങ്ങിയ രജനി മറിയാമ്മയെ വീണ്ടും ആക്രമിച്ചതായി ബന്ധുക്കൾ പറയുന്നു. തുടർന്നാണ് ഇന്ന് രാവിലെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ രജനി നായയെയുമായി എത്തിയത്. സ്റ്റേഷനിൽ എത്തിയ ഇവർ സ്റ്റേഷന്റെ പോർച്ചിൽ നായയെ കെട്ടിയിട്ടു. സ്‌റ്റേഷനിൽ എത്തുന്നവർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നായ ഭീഷണി ആയതോടെയാണ് സംഭവം വിവാദമായത്. തുടർന്ന് എസ്.എച്ച്.ഒ സ്ഥലത്ത് എത്തിയതോടെ രജനിയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ നായയെയുമായി എത്തിയതിന് കെ.പി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. രണ്ട് കേസുകളിലും അറസ്റ്റിലായ രജനിയെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles