ഏറ്റുമാനൂർ : നാലുതവണ കേരള മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ലീഡർ കെ കരുണാകരന്റെ പതിനാലാം ചരമ വാർഷികം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ വച്ച് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും മണ്ഡലം പ്രസിഡണ്ട് പി.വി.ജോയ് പൂവംനിൽക്കുന്നതിന്റെ അധ്യക്ഷതയിൽ നടന്നു.അനുസ്മരണ സമ്മേളനം ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ജി ഹരിദാസ് ഉത്ഘാടനം നിർവഹിച്ചു. പ്രഥമ നഗരസഭ ചെയർമാൻ ജയിംസ് തോമസ് പ്ലാക്കിത്തൊട്ടിയിൽ,കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി വിഷ്ണു ചെമ്മുണ്ടവള്ളി,ടോമി മണ്ഡപത്തിൽ,ജോൺസൺ തിയാട്ട് പറമ്പിൽ,സജീവ അബ്ദുൽ ഖാദർ,തോമസ് പുളിങ്ങാപ്പള്ളി,സജി പിച്ചകശ്ശേരി,ഡേവിഡ് കുറ്റിയിൽ,സിബി ആനിക്കാമറ്റം,സബീർ തായ്മഠം,ശശി മുണ്ടക്കൽ,കെ.ജി.വിനയൻ,ജോസ് മാളിയേക്കൽ,ഐസക് പാടിയം,സെബാസ്റ്റ്യൻ പുല്ലാട്ടുകാല,സി.എം സലിം,ജയ്മോൻ പുഞ്ചയിൽ,അനിൽ മത്തായി,സുരേന്ദ്രൻ പേരൂർ, ജോബിൻ ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.