കൊച്ചി : ഏറ്റുമാനൂർ എറണാകുളം റോഡിൽ വൈറ്റില ജംഗ്ഷനിൽ ജൂൺ 30 മുതൽ രാത്രിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. റോഡിലെ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത് എന്ന് കൊച്ചി ട്രാഫിക് ഡി വൈ എസ് പി റിജോ പി.ജോസഫ് അറിയിച്ചു.
എസ്സ്.എച്ച്-15 (ഏറ്റുമാനൂർ- എറണാകുളം റോഡ്) വൈറ്റില ജംഗ്ഷൻ മുയൽ സിൽവർ സാന്റ് ഐലന്റ വരെയുള്ള ഭാഗത്താണ് നിയന്ത്രണം. ജൂൺ 30 വ്യാഴാഴ്ച മുതൽ ജൂലായ് എട്ട് വരെ രാത്രി കാലങ്ങളിലാണ് അറ്റകുറ്റ പണികൾ നടക്കുക. അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ രാത്രി 9.00 മണി മുതൽ പുലർച്ചെ 6.00 മണി വരെ ഇതുവഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഉണ്ടായിരിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തൃപ്പൂണിത്തുറ ഭാഗത്ത് നിന്നും എറണാകുളം, ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന എല്ലാത്തരം വാഹനങ്ങളും തൃപ്പൂണിത്തുറ പേട്ട ജംഗ്ഷനിൽ നിന്നും കുണ്ടന്നൂർ ജംഗ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്.