കോട്ടയം : കാപ്പാ നിയമം ലംഘിച്ചതിന് പ്രതി അറസ്റ്റിൽ. ഏറ്റുമാനൂര്‍ പട്ടിത്താനം ഭാഗത്ത് കാട്ടിപ്പറമ്പില്‍ വീട്ടില്‍ നവാസ് (46) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് . ഇയാൾ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ട് അടിസ്ഥാനത്തിൽ കാപ്പാ നിയമ നടപടി നേരിട്ട് വരികയായിരുന്നു. തന്റെ യാത്രാവിവരങ്ങൾ കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ എല്ലാ ആഴ്ചയിലും ധരിപ്പിക്കണം എന്നായിരുന്നു നവാസിനോട് പറഞ്ഞിരുന്നത്.
എന്നാൽ ഇത് ഇ യാൾ കൃത്യമായി ചെയ്യാതിരുന്നതിനെ തുടർന്ന് ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. പ്രതിക്ക് ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ അടിപിടി,കൊലപാതകശ്രമം ഉള്‍പ്പടെ നിരവധി കേസുകള്‍ നിലവിലുണ്ട് . ഏറ്റുമാനൂര്‍ സ്റ്റേഷന് എസ്.എച്ച്.ഓ രാജേഷ്കുമാർ സീ.ആർ, സി.പി.ഓ മാരായ ഡെന്നി രജ്ജിത്ത് , സെഫുദ്ദീൻഎന്നിവര് ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത് . പ്രതിയെ കോടതിയില്‍ ഹാജരാക്കി.