ഏറ്റുമാനൂർ : നഗരസഭയുടെ 35 വാർഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയിലെ സുരേഷ് ആർ നായർ നാമനിർദേശപത്രിക സമർപ്പിച്ചു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടന്ന പത്രിക സമർപ്പണ ചടങ്ങിൽ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ,മണ്ഡലം പ്രസിഡണ്ട് മഹേഷ് രാഘവൻ, മുനിസിപ്പൽ പ്രസിഡന്റ് ഷിൻ ഗോപാൽ, മുനിസിപ്പൽ കൗൺസിലർമാരായ സിന്ദു കറുത്തേടം രശ്മി ശ്യാം തുടങ്ങിയവർ പങ്കുചേർന്നു.
മോദി സർക്കാർ നടപ്പിലാക്കുന്ന ക്ഷേമ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം ആയിരിക്കും ഈ തെരഞ്ഞെടുപ്പിലെ വിധിയെഴുതുന്നുo കേരള സർക്കാർ ജനങ്ങളുടെ ജീവനും സ്വത്തിനും വിലകൽപ്പിക്കുന്ന ജനവിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള മറുപടി കൂടിയാവും വിധി എഴുത്ത് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ പറഞ്ഞു.