എരുമേലി: സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്കുതര്‍ക്കം കൊലപാതകമായി മാറിയതിന്റെ നടുക്കത്തില്‍ നാട്. തുമരംപാറ സ്വദേശികള്‍ തമ്മിലുണ്ടായ അടിപിടിയാണ് മരണത്തിലേക്ക് എത്തിയത്. മല്ലപ്പള്ളില്‍ ബാബു-ശോഭന ദമ്ബതികളുടെ മകൻ വിപിൻ (24) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തായ വിഷ്ണു പോലീസ് കസ്റ്റഡിയിലാണ്.
അടിപിടിക്കിടെ റോഡില്‍ തെറിച്ചു വീണ വിപിൻ ഇതുവഴി കടന്നുവന്ന പിക്ക്അപ്പ് വാനിന്റെ അടിയില്‍പ്പെട്ട് മരിക്കുകയായിരുന്നു. വിപിനെ ഉടനെ എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിപിൻ കൊല്ലപ്പെട്ടതറിഞ്ഞ് എത്തിയ സുഹൃത്തുക്കള്‍ എരുമേലി സിപിഎം ഓഫീസിന് സമീപമുള്ള പാര്‍ക്കിംഗ് സ്ഥലത്ത് എത്തി വിഷ്ണുവിന്റെ കാര്‍ തല്ലിതകര്‍ത്തു. സംഭവം സംബന്ധിച്ചു എരുമേലി പോലീസ് അന്വേഷണം ആരംഭിച്ചു.