കോട്ടയം : ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ വൻ തീപിടിത്തം. റബർ വേസ്റ്റിനു പിടിച്ച തീ ആസ്ബറ്റോസ് ഷീറ്റ് നിർമിക്കുന്ന കമ്പനിയിലേക്ക് പടർന്നു. ഇന്നലെ രാത്രി 12.45ന് ആയിരുന്നു സംഭവം. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റും കടുത്തുരുത്തിയിൽനിന്ന് ഒരു യൂണിറ്റും സ്‌ഥലത്തെത്തി പണിപ്പെട്ടാണ് തീ കെടുത്തിയത്. നഷ്ടം കണക്കാക്കിയിട്ടില്ല. പൊലീസും സ്‌ഥലത്ത് എത്തിയിരുന്നു
Advertisements