ഏറ്റുമാനൂരിൽ : ഇന്ത്യയുടെ ഐക്യത്തിനും, അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലിയർപ്പിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 40-ാം രക്തസാക്ഷിത്വ ദിനവും, മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ്സ് നേതാവുമായ സർദാർ വല്ലഭായി പട്ടേലിൻ്റെയും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും ജന്മദിനവും വിവിധ ചടങ്ങുകളോടെ ഏറ്റുമാനൂർ കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി.
രാവിലെ 9 ന് ഇന്ദിരാഗാന്ധിയുടെ ഛായ ചിത്രത്തിൽ നടന്ന പുഷ്പാർച്ചന ചടങ്ങുകൾ ബ്ലോക്ക് പ്രസിഡൻ്റ് ജോറോയി പൊന്നാറ്റിൽ തുടക്കം കുറിച്ചു.തുടർന്ന് കോൺഗ്രസ്സ് മണ്ഡലം ഓഫിസ് ഹാളിൽ പ്രത്യേകം സജ്ജീകരിച്ച പട്ടേലിൻ്റെയും, ഉമ്മൻ ചാണ്ടിയുടെയും സ്മൃതി മണ്ഡപങ്ങളിൽ പുഷ്പാർച്ചന നടത്തി. മണ്ഡലം പ്രസിഡൻ്റ് ജോയി പൂവംനിൽകുന്നതിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന സെമിനാറിൽ ഡി.സി.സി എക്സിക്യൂട്ടിവ് അംഗം കെ.ജി ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തി. സെമിനാറിൽ പങ്കെടുത്തു കൊണ്ട് ജയിംസ് തോമസ് പ്ലാക്കിൽ തൊട്ടിൽ, ലൗലി ജോർജ്, റ്റി.എസ് അൻസാരി, അഡ്വ പി.രാജീവ്, റ്റി.ജോൺസൺ, ജൂബിഐക്കര കഴി,ആർ രവികുമാർ ,തങ്കച്ചൻ കോണിക്കൽ, ശശി മുണ്ടക്കൽ, വിഷ്ണു ചെമ്മുണ്ടവള്ളി, ഐസക് പാടിയത്ത്, മാത്യു വാക്കത്തമാലി, കെ.സി.ഡൊമിനിക് വിജയമ്മ, സമീർ തായി മടം, ജോഷി വെട്ടൂർ, ജയ്സ് കട്ടച്ചിറ ,ജോയി നെല്ലിക്കാത്തടം എന്നിവർ പ്രസംഗിച്ചു.