ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചെത്തിച്ച ഓപ്പറേഷന്‍ ഗംഗ പദ്ധതിയുടെ ഭാഗമായവരെ അഭനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 23,000 ഇന്ത്യന്‍ വിദ്യാര്‍ഥികളെയും 18 രാജ്യങ്ങളില്‍ നിന്നായി 147 വിദേശ വിദ്യാര്‍ഥികളെയും ഓപ്പറേഷന്‍ ഗംഗയിലൂടെ യുക്രെയ്‌നില്‍നിന്ന് ഒഴിപ്പിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുമായി മോദി നടത്തിയ ആശയവിനിമയത്തിലായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ വൊളന്റീയര്‍മാര്‍ വരെയുള്ളവരെ അഭിനന്ദനം അറിയിച്ചത്. രക്ഷാദൗത്യത്തില്‍ പങ്കെടുത്തവരുടെ ദേശസ്‌നേഹം, സാമൂഹിക സേവനത്തിനുള്ള സന്നദ്ധത, ടീം സ്പിരിറ്റ് എന്നിവയെ അദ്ദേഹം പ്രകീര്‍ത്തിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുക്രെയ്ന്‍, പോളണ്ട്, സ്ലോവാക്യ, റുമേനിയ, ഹംഗറി എന്നീ രാജ്യങ്ങളിലെ ഇന്ത്യക്കാരും സ്വകാര്യ മേഖലകളുടെയും പ്രതിനിധികളും ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായ അനുഭവം വിവരിച്ചു. നേരിട്ട വെല്ലുവിളികള്‍ വിവരിച്ച ഇവര്‍ ഇത്തരത്തില്‍ സങ്കീര്‍ണമായൊരു മാനുഷിക പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാന്‍ സാധിച്ചതിലുള്ള സംതൃപ്തിയും അറിയിച്ചു.
പ്രധാനമന്ത്രിക്കു പുറമേ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നിയമ മന്ത്രി കിരണ്‍ റിജുജു, പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി, സിവില്‍ വ്യോമയാന സഹമന്ത്രി വി.കെ.സിങ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.