കൊല്ലം പുനലൂരിൽ ദേശീയപാതയിൽ വാഹനാപകടം: മുൻ കായിക താരം ഓംകാർ നാഥിന് ദാരുണാന്ത്യം

കൊല്ലം: ദേശീയ മെഡൽ ജേതാവും മുൻ കായിക താരവുമായ ഓംകാർ നാഥ് (25) കൊല്ലം പുനലൂരിൽ ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. പുനലൂർ വാളക്കോട് പള്ളിക്ക് സമീപം രാത്രി 12നായിരുന്നു അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. തിരുവനന്തപുരം എസ്എപി ക്യാമ്പിലെ ഹവിൽദാറാണ് ഓംകാർനാഥ്.

Advertisements

അമിതവേഗത്തിലെത്തിയ ബൈക്ക് മരത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. അതേസമയം, അപകടം നടക്കുന്ന സമയത്ത് കൂടെയുണ്ടായിരുന്ന മറ്റൊരു യുവാവിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. 

Hot Topics

Related Articles