മീന ഭരണിക്ക് വിദേശ മദ്യവില്പന : പത്ത് ലിറ്റർ വിദേശമദ്യവുമായി വേളൂർ സ്വദേശി എക്സൈസ് പിടിയിൽ

കോട്ടയം : മീന ഭരണി ആഘോഷിക്കുവാൻ മദ്യവില്പനടത്തിയ ആളെ പത്ത് ലിറ്റർ മദ്യവുമായി എക്സൈസ് സംഘം പിടികൂടി. വേളൂർ സ്വദേശി പുത്തൻ പറമ്പിൽ പി കെ അനീഷ് ( 44 )എക്സൈസ് പിടിയിൽ . ജില്ലയിൽ ലഹരിക്കെ തിരെ നടക്കുന്ന റെയ്ഡിന്റെ ഭാഗമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അരുൺ. സി. ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisements

ഇയാളിൽ നിന്നും പത്ത് ലിറ്റർ മദ്യം പിടിച്ചെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരെ കണ്ട മാത്രയിൽ ഓടി രക്ഷപെടുവാൻ ശ്രമിച്ച പ്രതിയെ തന്ത്രപരായി കുടുക്കുകയായിരുന്നു. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി മദ്യവില്പന നടത്തി വരുകയായി ന്നു . കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. റെയ്ഡിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബൈജു മോൻ കെ സി പ്രിവന്റിവ് ഓഫീസർ നി ഫി ജേക്കബ് സിവിൽ എക്സൈസ് ഓഫീസർമാരായ ദീപക്,അരുൺ ലാൽ ,അജു ജോസഫ് ,സുനിൽകുമാർ കെ വനിതാ സിവിൽ എക്സൈസ് ഓഫീസർ പ്രിയ കെ എം ,സിവിൽ എക്സൈസ് ഡ്രൈവർ ബി ബിൻ ജോയ് എന്നിവരും പങ്കെടുത്തു.

Hot Topics

Related Articles