കോട്ടയം : ലഹരിക്കെതിരായ എതിരായ പോരാട്ടം ലഹരിയാക്കി മാറ്റിയ എക്സൈസ് ഉദ്യോഗസ്ഥൻ. സിനിമ കഥയെ വെല്ലുന്ന എണ്ണമറ്റ ഓപ്പറേഷനുകൾ. എക്സൈസ് ഉദ്യോഗസ്ഥർക്കിടയിൽ ഫിലിപ്പ് തോമസിനെ വ്യത്യസ്ഥതനാക്കുന്നതിൽ കാരണങ്ങൾ നിരവധി. പ്രവർത്തന മികവ് പരിഗണനയിലെടുത്ത് എക്സൈസ് കമ്മീഷണറുടെ അനുമോദനങ്ങൾ തേടിയെത്തിയതും നിരവധി തവണ. ഇപ്പോഴിതാ കർമ്മശ്രേഷ്ഠ പുരസ്കാരത്തിനു കൂടി അർഹനാവുകയാണ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്.
2009 കാലഘട്ടത്തിൽ മരുന്ന് കേസുകളിൽ, ആവശ്യക്കാരൻ എന്ന വ്യാജേനെ മയക്കുമരുന്ന് ഇടപാടുകാരെ സമീപിച്ച്, കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഒരു കിലോ ബ്രൗൺ, വ്യത്യസ്ത കേസുകളിലായി 2.5 കിലോ ഹാഷിഷ് ഓയിൽ, 92 കിലോ കഞ്ചാവ്, ഒരു കിലോ ഡയസ്ഫാം, 520 ബ്യൂപ്രിൻ നോർഫിൻ മയക്കുമരുന്ന് ആം ബ്യൂളുകൾ എന്നിവ അടങ്ങിയ മയക്കുമരുന്ന് കേസുകളിൽ പ്രതികളെ പിടികൂടുന്നതിൽ വഹിച്ച നിർണായകമായ പങ്ക് കണക്കിലെടുത്ത് സുത്യർഹ സേവനത്തിനുള്ള ബഹു കേരള മുഖ്യമന്ത്രിയുടെ എക്സൈസ് മെഡൽ ലഭിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എക്സൈസ് കമ്മീഷണറുടെ സ്ക്വാഡ് അംഗമെന്ന നിലയിൽ സമീപകാലത്ത് തിരുവനന്തപുരം, പേയാട് വിളപ്പിൽശാല ഭാഗത്തുനിന്ന്, ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന വീട്ടിൽ സൂക്ഷിച്ചിരുന്ന 247 കിലോഗ്രാം കഞ്ചാവ്, എറണാകുളം ചേലക്കുളത്തു നിന്നും അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന 1.5 kg ഹാഷിഷ് ഓയിൽ ,15 കിലോഗ്രാം ഗ്രീൻസ് വിഭാഗത്തിൽപ്പെട്ട കഞ്ചാവ്,തൃശ്ശൂർ മാവിൻചുവട് ഭാഗത്ത് നിന്നും 27 കിലോ കഞ്ചാവ്, എറണാകുളം കളമശ്ശേരിയിൽ നിന്നും പാരഡൈസ് 650 വിഭാഗത്തിൽപ്പെട്ട അതിമാരക സിന്തറ്റിക് മയക്കുമരുന്നായ 25 എൽ എസ് ഡി സ്റ്റാമ്പുകൾ, എറണാകുളം കാക്കനാട് നിന്നും 200 ഗ്രാം എം ഡി എം എ,കോട്ടയം കുറിച്ചിയിൽ ഹോണ്ട ജാസ് കാറിൽ കടത്തിയ 10 കിലോഗ്രാം കഞ്ചാവ്, ഇടുക്കി ഏലപ്പാറയിൽ ഇൻഡിക്ക കാറിൽ കടത്തിയ 4കിലോ കഞ്ചാവ്, ചിങ്ങവനം മാവിളങ് നിന്ന് 8 കിലോ കഞ്ചാവ്,
കോടിമതയിൽ നിന്നും അന്തർസംസ്ഥാന ടൂറിസ്റ്റ് ബസ്സിൽ കടത്തിക്കൊണ്ടുവന്ന 10 കിലോഗ്രാം കഞ്ചാവ്, കോട്ടയം എംആർഎഫിനു സമീപം പ്രവർത്തിച്ചു വന്നിരുന്ന അനധികൃത ഹാൻസ് നിർമ്മാണ കേന്ദ്രം,തുടങ്ങിയ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കണ്ടെടുത്ത ചെറുതും വലുതുമായ നിരവധി കഞ്ചാവ്, എം ഡി എം എ കേസുക കേസുകളിൽ, വാഹനങ്ങൾ അടക്കം പ്രതികളെ പിടികൂടുന്നതിൽ വഹിച്ച നിർണായക പങ്ക് കണക്കിലെടുത്ത്, ഫീൽഡ് യൂണിറ്റിലെ പ്രവർത്തന മികവനും, ലഹരി വിരുദ്ധ ബോധവൽക്കരണത്തിൽ വഹിച്ച പങ്കിനും അംഗീകാരം എന്ന നിലയിലാണ് എക്സൈസ് കമ്മീഷണറുടെ കർമ്മ ശ്രേഷ്ഠ പുരസ്കാരം ഫിലിപ്പിനെ തേടിയെത്തുന്നത്. നിലവിൽ പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർറും, എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗവുമാണ് ഫിലിപ്പ്.