പാലക്കാട്: ചെര്‍പ്പുളശ്ശേരി കളക്കാട്ടെ പൂന്തോട്ടം ആയുര്‍വേദ സ്ഥാപനത്തില്‍ എക്‌സെസ് പരിശോധന. കഞ്ചാവ് ഉപയോഗിച്ച മരുന്നു വില്‍പന എന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നത്. ഹിമാലയന്‍ ഹെമ്പ് പൗഡര്‍, കന്നാറിലീഫ് ഓയില്‍, ഹെമ്പ് സീഡ് ഓയില്‍ എന്നിവയാണ് പരിശോധിക്കുന്നത്. എക്‌സൈസ് ഇന്റലിജന്‍സ് നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണശേഷം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആയുര്‍വേദ സ്ഥാപനമായിരുന്നു ചെര്‍പ്പുളശേരിയിലെ പൂന്തോട്ടം. ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ സംഘം ഇവിടെ തെളിവെടുപ്പ് നടത്തിയിരുന്നു. ഡോ.രവീന്ദ്രന്‍, ഭാര്യ ലത, മകന്‍ ജിഷ്ണു എന്നിവരില്‍ നിന്നും അന്ന് മൊഴി എടുത്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തങ്ങളുമായുള്ള ബാലഭാസ്‌ക്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിട്ടുണ്ടെന്നും അതാണ് ആരോപണങ്ങളില്‍ നിന്നും വ്യക്തമാവുന്നതെന്നും അന്ന് ഡോക്ടര്‍ രവീന്ദ്രന്‍ വിശദമാക്കിയിരുന്നു. ബാലഭാസ്‌കറിന്റെ കയ്യില്‍ നിന്ന് ആശുപത്രിയ്ക്കായി വാങ്ങിയ പണം തിരിച്ച് നല്‍കിയിട്ടുണ്ടെന്നും ആശുപത്രി നിര്‍മാണ പ്രവര്‍ത്തനം പ്രതിസന്ധിയിലായപ്പോഴാണ് ബാലഭാസ്‌കര്‍ പണം തന്നതെന്നും വെളിപ്പെടുത്തിയിരുന്നു.