കോട്ടയം: സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിയ്ക്കെതിരെ പ്രതിജ്ഞയെടുത്ത് യൂണിക് കോളേജിലെ വിദ്യാർത്ഥികൾ. ജാഗ്രതാ ന്യൂസ് ലൈവും വൈഡബ്യുസിഎയും ചേർന്ന് എക്സൈസ് വകുപ്പുമായി കൈകോർത്ത് നടത്തിയ ലഹരി വിരുദ്ധ ക്ലാസിലാണ് വിദ്യാർത്ഥികൾ ലഹരി എന്ന വിപത്തിനെതിരെ പ്രതിജ്ഞയെടുത്തത്. കോട്ടയം വെഡബ്യുസിഎ ഹാളിലാണ് ലഹരി വിരുദ്ധ ക്ലാസ് നടത്തിയത്. കോട്ടയം യൂണിക് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ലഹരി വിരുദ്ധ ക്ലാസ് നടത്തിയത്. ലഹരി വിരുദ്ധ ക്ലാസ് എക്സൈസ് അസി.കമ്മിഷണർ ആർ.രാജേഷ് ഉദ്ഘാടനം ചെയ്തു.വൈഡബ്യുസിഎ പ്രസിഡന്റ് അഡ്വ.ബെസി ടോം യോഗത്തിൽ അധ്യക്ഷത വഹിച്ചു. യൂണിക് കോളേജ് ഡയറക്ടർ മിനി പി.ബി യോഗത്തിൽ ആശംസകൾ അർപ്പിച്ചു. രാകേഷ് സ്വാഗതവും, വൈഡബ്യുസിഎ ഭാരവാഹി സിസി കുരുവിള നന്ദിയും പറഞ്ഞു. അസി.എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ് യോഗത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസെടുത്തു. ജാഗ്രതാ ന്യൂസ് ലൈവും വൈഡബ്യുസിഎയും ചേർന്ന് എക്സൈസ് വകുപ്പിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.