എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ പി.എസ്.സി കായിക ക്ഷമതാ പരീക്ഷ മേയ് 26ന്

കോട്ടയം: ജില്ലയിൽ എക്സൈസ് വകുപ്പിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ (രണ്ടാം എൻ.ഡി.എ-മുസ്ളീം )(കാറ്റഗറി നമ്പർ 465/2019) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജനുവരി 31 ന് നടത്തിയ എൻഡ്യൂറൻസ് ടെസ്റ്റിൽ  വിജയിച്ച ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും  മേയ് 26ന് രാവിലെ അഞ്ചു മണിക്ക് എറണാകുളം ജില്ലയിലെ ചോറ്റാനിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടത്തും. ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ അഞ്ചു മണിക്ക്  അഡ്മിഷൻ ടിക്കറ്റ്, നിശ്ചിത മാതൃകയിലുള്ള അസിസ്റ്റന്റ് സർജൻ റാങ്കിൽ കുറയാത്ത ഡോക്ടറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, ജനനത്തീയതി, യോഗ്യത, സാമുദായിക സംവരണാനുകൂല്യം, വെയ്റ്റേജ് എന്നിവ തെളിയിക്കുന്നതിനാവശ്യമായ അസൽ പ്രമാണങ്ങൾ സഹിതം ഹാജരാകേണ്ടതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികൾക്ക്  എസ്. എം. എസായും പ്രൊഫൈലിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.