കൊച്ചി: പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകള്‍്ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തി ശല്യം ചെയ്തിരുന്ന യുവാവ് പിടിയില്‍. കോട്ടയം കുറവിലങ്ങാട് കുളത്തൂര്‍ സ്വദേശി ഇമ്മാനുവല്‍ സി.കുര്യനെയാണ് (31) സിറ്റി പൊലീസ് കമ്മിഷ്ണറുടെ പ്രത്യേക അന്വേഷണ സംഘമായ ഷാഡോ പൊലീസ് മൂവാറ്റുപുഴയില്‍ വച്ച് അറസ്റ്റു ചെയ്തത്. മൂവാറ്റുപുഴയിലെ വാഹന ഷോറൂമില്‍ സര്‍വീസ് എന്‍ജിനീയറായി ജോലി ചെയ്യുകയാണ് ഇയാള്‍.
നമ്പര്‍ പ്ലേറ്റ് നീക്കം ചെയ്ത സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പ്രഭാതസവാരിക്കിറങ്ങുന്ന സ്ത്രീകള്‍ക്കു മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും അതിക്രമം നടത്തുകയുമായിരുന്നു ഇയാളുടെ പതിവു പരിപാടി. സ്‌കൂട്ടറിനു നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ വ്യാപകമായി പരാതി ഉയര്‍ന്നിട്ടും ഇയാളെ കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. കടവന്ത്ര, പനമ്പിള്ളി നഗര്‍ മേഖലകളില്‍ കറങ്ങി നടന്നു സ്ത്രീകളെ നിരന്തരം ശല്യം ചെയ്തിരുന്ന ഇയാള്‍ക്കെതിരെ സൗത്ത് പൊലീസ് സ്റ്റേഷനില്‍ 4 കേസുകളുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സിറ്റി പൊലീസ് കമ്മിഷ്ണര്‍ മഫ്തി പൊലീസ് സംഘമായ ഷാഡോ പൊലീസിനെ ഇയാളെ പിടികൂടാനായി നിയോഗിച്ചു. പനമ്പിള്ളി നഗര്‍ ഭാഗത്തു നിന്നുള്ള 75 സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പൊലീസ് സംഘം ശേഖരിച്ചു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഇന്റലിജന്റ് ടാഫിക് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ (ഐടിഎംഎസ്) ഉള്‍പ്പെട്ട നൂറോളം ക്യാമറകളിലെ ദൃശ്യങ്ങളും പരിശോധിച്ചു.ലഭ്യമായ ദൃശ്യങ്ങള്‍ താരതമ്യം ചെയ്തുള്ള പരിശോധനയിലൂടെയാണു പ്രതിയെ തിരിച്ചറിഞ്ഞത്.