തൃശൂരിൽ രണ്ടിടത്ത് എക്സൈസ് പരിശോധന : 15000 ലിറ്റർ സ്പിരിറ്റ്‌ കണ്ടെത്തി

തൃശൂർ: ജില്ലയിൽ രണ്ടിടങ്ങളിലായി തൃശൂർ ഇ ഐ & ഐബി യൂണിറ്റും, ജില്ലാ എക്‌സൈസ് ടീമും നടത്തിയ പരിശോധനകളിൽ സ്പിരിറ്റ്‌ ഗോഡൗൺ കണ്ടെത്തി. രണ്ട് സ്വീഷറുകളിലായി ഉദ്ദേശം 15000 ലിറ്റർ സ്പിരിറ്റ്‌ കണ്ടെത്തി. കാലിതീറ്റ  സ്റ്റോക്കിസ്റ് എന്ന വ്യാജേനയാണ് ഗോഡൗൺ പ്രവർത്തനം നടത്തിയിരുന്നത്. ഇ ഐ & ഐബി ഇൻസ്‌പെക്ടറും, മധ്യമേഖല കമ്മീഷണർ സ്‌ക്വാഡ് അംഗവുമായ എ ബി പ്രസാദ്, ഇ ഐ & ഐ ബി തൃശൂർ യൂണിറ്റിലെ ഗ്രേഡ് എ ഇ മാരായ വി. എം ജബാർ, ലോനപ്പൻ കെ ജെ, ജീസ്മോൻ, പി ആർ  സുനിൽ, നെൽസൻ എം ആർ  എന്നിവർക്കൊപ്പം  തൃശൂർ എക്‌സൈസ്  സർക്കിൾ, റേഞ്ച്  പാർട്ടിയും വേട്ടയിൽ  പങ്കെടുത്തു. എക്സൈസ് തൃശൂർ സി ഐ ടി . അശോക് കുമാർ, ടി എ സജീഷ്കുമാർ എന്നിവർ കേസുകളിൽ നടപടികൾ എടുത്തു. സംഭവത്തിൽ രണ്ട് പേർക്കെതിരെ കേസ്സെടുത്തു. ഗ്രേഡ് എ ഐ ഇ മാരായ  കെ സി അനന്തൻ, സി അജയകുമാർ, സ്ക്വാഡ് അംഗം മുജീബ് റഹ്മാൻ, റെനിൽ രാജൻ,ലത്തീഫ് ഇർഷാദ്, തൗഫിഖ്, ബിനീഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു. രണ്ട് പിക്കപ്പ് വാഹനങ്ങൾ പിടിച്ചെടുത്തു.

Advertisements

Hot Topics

Related Articles