ഏഴരപൊന്നാനയുടെ നാട്ടിൽ അരങ്ങുണർത്തി സർക്കാർ ജീവനക്കാരുടെ കലോത്സവം

കോട്ടയം: കേരള എൻജിഒ യൂണിയൻ സംഘടിപ്പിക്കുന്ന സർക്കാർ ജീവനക്കാരുടെ ഏഴാമത് സംസ്ഥാന കലോത്സവത്തിന് മുന്നോടിയായുള്ള ജില്ലാകലോത്സവം ഏറ്റുമാനൂർ ഗവൺമെന്റ് ബോയ്‌സ് ഹൈസ്‌കൂളിൽ വച്ച് നടന്നു. കലോത്സവം പ്രശസ്ത അഭിനേത്രിയും പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വർഷ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം സീമ എസ് നായർ ആശംസ അർപ്പിച്ചു സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ ആർ അനിൽകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ ജില്ലാ സെക്രട്ടറി ഉദയൻ വി കെ സ്വാഗതവും തീക്കതിർ കലാവേദി കൺവീനർ ലക്ഷ്മി മോഹൻ നന്ദിയും രേഖപ്പെടുത്തി.

Advertisements

ആറു വേദികളിലായി 19 ഇനങ്ങളിൽ നടന്ന ജില്ലാ കലോത്സവത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാരായ നാനൂറോളം കലാകാരൻ മാരാണ് മാറ്റുരച്ചത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും പുരോഗമനകലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ നിർവഹിച്ചു. സംസ്ഥാന കലോത്സവം 2022 ഓഗസ്റ്റ് 21ന് പയ്യന്നൂരിൽ വച്ച് നടക്കും.
മത്സരവിജയികൾ, ഇനം, വിജയികളുടെ പേര് ഒന്ന്, രണ്ട്, മൂന്ന് ക്രമത്തിൽ.
മോണോ ആക്ട് (പുരുഷൻ) – മനോജ് എം, ശശിധരൻ കെ.എ, സുനിൽകുമാർ,
മോണോആക്ട് (സ്ത്രീ) – ജയറാണി പി എസ്,
നെഷീന ഇസ്മയിൽ, ആൻസ് മരിയ ജോസഫ്,
മിമിക്രി (പുരുഷൻ) –
സാബു കെ ആർ,
പ്രവീൺ ജി ധവാൻ,
മിമിക്രി (വനിത)
ആൻസ് മരിയ ജോസഫ്,
നാടൻ പാട്ട് (പുരുഷൻ) –
സുരേഷ് കുമാർ,
സജിമോൻ കെ എൻ,
ശ്യാംലാൽ ആർ,
നാടൻ പാട്ട് (സ്ത്രീ) –
ജയശ്രീ പി ടി,
അഞ്ജന പി എൻ,
മിനി എം കെ,
നാടോടി നൃത്തം (സ്ത്രീ) –
രാജിമോൾ കെ ആർ,
ബീന വി വി,
ജയശ്രീ വി കെ,
ലളിതഗാനം (സ്ത്രീ) –
ശ്രീപ്രിയ പി എസ്, ദീപ,
ജയശ്രീ ടി,
ലളിതഗാനം (പുരുഷൻ)
സുരേഷ് ടി കെ, രമേശ് പി ആർ, പ്രേംകുമാർ പി എസ്,
തബല – ജോൺ കെ ജെ,
ബ്ലസ്സൺ,
ചെണ്ട –
തോമസ് മാത്യു, അഞ്ജന പി എൻ,
വയലിൻ –
ശ്യാംകുമാർ കെ എസ്,
ഓടക്കുഴൽ – ബ്ലസൺ,
ബിനീഷ് പി ജെ,
ശാസ്ത്രീയ സംഗീതം (പുരുഷൻ) – പി ആർ രമേഷ്,
ശാസ്ത്രീയ സംഗീതം (വനിത) – ശ്രീപ്രിയ പി എസ്,
ദിവ്യ ഗോപാലൻ,
കുക്കുമോൾ വിജയ്,
നാടൻ പാട്ട് (ഗ്രൂപ്പ്) – സുരേഷ് കുമാർ & ടീം, കുക്കുമോൾ വിജയ് & ടീം, ശ്യാം കെ എസ് & ടീം,
മാപ്പിളപ്പാട്ട് (സ്ത്രീ) – നെഷീന ഇസ്മായിൽ, ലിസ്സി ചാക്കോ, അഞ്ജന പി എൻ,
മാപ്പിളപ്പാട്ട് (പുരുഷൻ) – ഷിജാസ് പി എസ്, ശ്യാംകുമാർ കെ എസ്, ഷാജി കെ എം,
കവിതാപാരായണം (പുരുഷൻ) –
സുരേഷ് ടി കെ, ദീപുദാസ്, മനു,
കവിതപാരായണം (സ്ത്രീ) –
ശ്രീപ്രിയ പി എസ്, ജയറാണി പി എസ്, ജയശ്രീ ടി,
കാർട്ടൂൺ – രാജേഷ് എ ബി, കൃഷ്ണദാസ് വി വി, ശ്രീകുമാർ വി എൻ,
പെൻസിൽ ഡ്രോയിങ് – ഷിബിൻ ബാബു, കൃഷ്ണദാസ് വി വി, വിഷ്ണു തങ്കൻ,
വാട്ടർ കളർ –
കൃഷ്ണ ദാസ് വി വി, ഷിബിൻ ബാബു, പ്രശാന്ത് പി എസ്.

Hot Topics

Related Articles