ആവശ്യവസ്തുക്കൾക്ക് നികുതി ; കേന്ദ്ര സർക്കാരിനെതിരെ എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധം

കൊച്ചി : അവശ്യവസ്തുക്കൾക്ക് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജി എസ് .ടി . നിരക്ക് പിൻവലിക്കുക,വിലക്കയറ്റം തടയുക എന്നീ മുദ്രാവാക്യങ്ങളുയർത്തി അദ്ധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ.യുടെ ആഭിമുഖ്യത്തിൽ ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ പ്രകടനം നടത്തി.
നിത്യോപയോഗ സാധനങ്ങളായ അരിക്കും, ഗോതമ്പിനും,പാലിനും, പാലുത്പന്നങ്ങൾക്കും,മറ്റ് ഗാർഹിക ഉപകരണങ്ങൾക്കും ജി.എസ്.ടി. ഏർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.പെട്രോളിനും,ഡീസലിനും,പാചക വാതകത്തിനും അനിയന്ത്രിതമായി വില വർദ്ധിപ്പിക്കുന്നതിന് പുറമെ നിത്യോപയോഗ സാധനങ്ങൾക്ക് നികുതി ഏർപ്പെടുത്തിയത് ഇരുട്ടടിയാണ്.സമ്പന്നരെ പ്രീണിപ്പിക്കാൻ ആഡംബര വസ്തുക്കൾക്ക് 28% ജി.എസ്.ടി. എന്നത് കേന്ദ്രം പലതവണയായി കുറച്ചിരുന്നു. വരുമാനം കൂട്ടാൻ ഈ നികുതി കൂട്ടണമെന്ന പൊതു നിർദ്ദേശം പാലിക്കാതെയാണ് അവശ്യസാധനങ്ങൾക്കു മേൽ ഇത്തരത്തിൽ നികുതി അടിച്ചേൽപ്പിക്കുന്നത്.
തെറ്റായ ജി.എസ്.ടി.നയത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് നല്കേണ്ട വിഹിതവും കോമ്പൻസേഷനും കേന്ദ്രം മരവിപ്പിച്ചിരിക്കുകയാണ്.”സംസ്ഥാനങ്ങൾ ഉറപ്പായുള്ള വരുമാനങ്ങൾ ഇല്ലാതെ ജീവിക്കാൻ പഠിക്കണം” എന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്.
വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ. സംസ്ഥാന കമ്മിറ്റിയംഗം എൽ.മാഗി, കെ.എസ്.ടി.എ. സംസ്ഥാന വൈ:പ്രസിഡന്റ് കെ.വി.ബെന്നി,എഫ്.എസ്.ഇ.ടി.ഒ.ജില്ലാ സെക്രട്ടറി ജോഷി പോൾ,കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡയന്യൂസ് തോമസ്, കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എം.എം.മത്തായി, കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രാജമ്മ രഘു,ജില്ലാ ട്രഷറർ കെ.വി.വിജു, ജില്ലാ സെക്രട്ടറിയേറ്റംഗം പാക്സൺ ജോസ് എന്നിവർ സംസാരിച്ചു.

Advertisements

ഫോട്ടോ:സിവിൽ സ്റ്റേഷനിൽ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി കെ.എ.അൻവർ സംസാരിക്കുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.