മേലാറ്റൂർ: ഫെയ്സ്ബുക്ക് പേജില്‍ക്കണ്ട പരസ്യംവഴി വസ്ത്രം ഓർഡർ നല്‍കിയ യുവതിയുടെ 32,246 രൂപ നഷ്ടപ്പെട്ടതായി പരാതി.മേലാറ്റൂർ ചോലക്കുളം സ്വദേശിനിക്കാണ് പണം നഷ്ടമായത്.
ഫെയ്സ്ബുക്ക് പേജില്‍ വന്ന പരസ്യത്തിന്റെ ലിങ്കിലൂടെ 1900 രൂപ പണമടച്ച് വസ്ത്രം ഓർഡർചെയ്തു. എന്നാല്‍, ഇതു കിട്ടാത്തതിനെത്തുടർന്ന് നാലു ദിവസത്തിനു ശേഷം കസ്റ്റമർ കെയർ നമ്പറില്‍ വിളിച്ചപ്പോള്‍ ഓർഡർചെയ്ത സാധനം അയച്ചുതരാൻ സാധിക്കില്ലെന്ന് അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അടച്ച 1900 രൂപ തിരികെ നല്‍കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഒരു ലിങ്ക് അയച്ചുനല്‍കി. അതില്‍ കയറി ഓണ്‍ലൈൻ കമ്പനി പറഞ്ഞതു പ്രകാരം പേര്, വിലാസം, ഒ.ടി.പി. എന്നിവ അയച്ചു കൊടുത്തതോടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പലതവണകളിലായി 30,346 രൂപകൂടി നഷ്ടപ്പെട്ടതായി യുവതി മേലാറ്റൂർ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.