കാൺപൂർ : ശാരീരികബന്ധത്തിനു വിസമ്മതം പ്രകടിപ്പിച്ച യുവാവിന്റെ ജനനേന്ദ്രിയം കാമുകിയുടെ കൂട്ടുകാരി കടിച്ചുമുറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്പുരിലാണു സംഭവം. ചൗബേപുര്‍ മേഖലയിലെ താമസിക്കാരിയായ യുവതി രാത്രി തന്റെ കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. യുവാവ് വീട്ടിലെത്തിയപ്പോള്‍ കാമുകിയുടെ കൂട്ടുകാരിയും അവിടെ ഉണ്ടായിരുന്നു. കൂട്ടുകാരിയുമായും ശാരീരികബന്ധത്തിലേര്‍പ്പെടാൻ യുവാവിനെ നിര്‍ബന്ധിച്ചു. ഇതിനു വിസമ്മതിച്ച യുവാവിന്റെ സ്വകാര്യഭാഗത്തു യുവതി മാരകമായി കടിക്കുകയായിരുന്നു.
ഗുരുതരമായി മുറിവേറ്റ യുവാവ് കാമുകിയുടെ വീട്ടില്‍നിന്ന് ഓടിരക്ഷപ്പെട്ടു. യുവാവിന്റെ കരച്ചില്‍കേട്ട് നാട്ടുകാരും ഓടിക്കൂടിയിരുന്നു. വീട്ടിലെത്തിയ യുവാവ് സംഭവം ഭാര്യയെ അറിയിച്ചു. പക്ഷേ, നാണക്കേടു ഭയന്ന് അവര്‍ പരാതിക്കു മുതിര്‍ന്നില്ല. എന്നാല്‍, രക്തം വാര്‍ന്ന് ഭര്‍ത്താവിന്റെ നില വഷളായതോടെ ഭാര്യ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.