ജനകീയ കൃഷി ഓഫീസർക്ക് യാത്ര പറഞ്ഞ് കുമരകം 

കുമരകം : നാല് വർഷത്തെ സേവനത്തിന് ശേഷം സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ ബി സുനലിന് കുമരകത്തെ കർഷകരും , കാർഷിക പ്രസ്ഥാനങ്ങളും യാത്ര അയപ്പ് നൽകി. 

Advertisements

പാടശേഖര സമിതികൾ, കേര വികസന സമിതി, കാർഷിക വികസന സമിതി, എന്നിവയുടെ നേതൃത്വത്തിൽ കുമരകം ലയൺസ് ക്ലബ്ബിന്റെ ഹാളിൽ നടന്ന ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കുമരകം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ്‌ കമ്മറ്റി ചെയർമാൻ പി ഐ ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങ് കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. ബി ജയലക്ഷി ഉദ്ഘാടനം ചെയ്തു.

ലോകം അറിയുന്ന ടൂറിസം ഗ്രാമമെന്ന നിലയിൽ ശക്തമായ മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ നടപ്പാക്കുകയും , ഇടത്തോടുകളും തോടുകളും ശുദ്ധീകരിച്ച് പഴയ കാലത്തേപ്പോലെ നീരൊഴുക്ക് വീണ്ടെടുക്കാനായില്ലായെങ്കിൽ കുമരകം ടൂറിസം ഭൂപടത്തിൽ നിന്നും തുടച്ചുമാറ്റപ്പെടാം ” എന്ന്  സുനാൽ  പറഞ്ഞു. 

2019-20 വർഷത്തിൽ

സുഭിക്ഷ കേരളം പദ്ധതി അടക്കം 98 ലക്ഷം രൂപ ചിലവഴിച്ച് ജില്ലയിൽ മികച്ച നേട്ടം കൈവരിക്കാനായ പഞ്ചായത്തായി മാറി . ഇത് കുമരകത്തെ ഒരു സർവ്വകാല റെക്കോർഡ് ആണ് .

നെൽകൃഷിയിൽ 1000 ഏക്കർ സിംഗിൾ ടു ഡബിൾ ഇരുപ്പൂ കൃഷി വിജയം കണ്ടു.വിദ്യാർത്ഥികളിൽ കാർഷികബോധം വളർത്തുവാൻ സ്ക്കൂൾ ക്ലബ്ബുകളുമായി ചേർന്ന്

ശ്രീകുമാരമംഗലം സ്കൂളിലും, എസ്.എൻ കോളേജിലും നടപ്പാക്കിക

ഗാർഡൻ പദ്ധതിയിലും സ്ഥാപന കൃഷിയിലും നൂറ് ശതമാനം വിജയം കൈവരിച്ച് കാർഷിക അവാർഡ് കരസ്ഥമാക്കാനായി.

കുമരകത്തെ കർഷകർക്ക് ഏറെ പ്രയോജനമാകും വിധം അഗ്രോ സർവീസ് സെന്ററിന്റെയും , കാർഷിക കർമ്മ സേനയുടെയും , ഇക്കോ ഷോപ്പ് ആഴ്ച ചന്തയുടെയും പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. മികച്ച പ്രവർത്തനത്തിന് സർക്കാരിന്റെ സംസ്ഥാന, ജില്ലാ അവാർഡുകൾ നിരവധി തവണ കരസ്ഥമാക്കിയിട്ടുണ്ട്. 

കുമരകത്തെ സമ്പൂർണ്ണ തരിശു രഹിത പഞ്ചായത്ത് ആക്കുവാൻ ശ്രമത്തിലായിരുന്നു സുനാൽ.

വെള്ളിയാഴ്ച പോത്തൻകോട് കൃഷി ഓഫീസിൽ ബി.സുനാൽ ജോലിയിൽ പ്രവേശിക്കും. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ കവിതാ ലാലു, ബ്ലോക്ക് പഞ്ചായത്തംഗം മേഖലാ ജോസഫ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ വി സി അഭിലാഷ്, ദിവ്യദാമോദരൻ,ജോഫി ഫെലിക്സ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എ പി സലിമോൻ, മുൻ പഞ്ചായത്തംഗം എ പി ഗോപി, കുടുംബശ്രീ സി ഡി എസ് ചെയർപേഴ്സൺ ഉഷസലി, കേരള ജേർണലിസ്റ്റ് യൂണിയൻ പ്രസിഡന്റ് വർഗ്ഗീസ് സക്കറിയ , എസ് കെ എം ദേവസ്വം സെക്രട്ടറി കെ പി ആനന്ദക്കുട്ടൻ, ശ്രീകുമാരമംഗലം ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ എസ് സുനിമോൾ, ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് കെ എം ഇന്ദു ,വില്ലേജ് ഓഫീസർ അജിമോൻ,സുമേഷ് എം എം സംഘാടക സമിതി കൺവീനർ സാബു സ്വാഗതവും പി കെ ശാന്തകുമാർ കൃതജ്ഞതയും രേഖപ്പെടുത്തി.

മെത്രാൻ കായൽ ഉൾപ്പടെ 39 പാടശേഖര സമതികൾ, എസ്.കെ.എം ഹയർ സെക്കണ്ടറി സ്കൂൾ, എസ്.കെ.എം ദേവസ്വം, ആഴ്ച ചന്ത, മാധ്യമ പ്രവർത്തകർ, കുമരകം സുഹൃത്ത് കൂട്ടായ്മ, കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ, ബി.ജെ.പി പഞ്ചായത്ത് അംഗങ്ങൾ, മുൻ ഗ്രാമപഞ്ചായത്ത് ഭരണ സമതി, കൃഷി ഭവൻ, കേര വികസന സമിതി, മൃഗാശുപത്രി, വില്ലേജ് ഓഫീസ്, കർഷക പ്രതിനിധികൾ തുടങ്ങി നിരവധി സംഘടനകളും സ്ഥാപനങ്ങളും കൃഷി ഓഫീസർക്ക് സ്നോഹാേപഹരങ്ങൾ നൽകി.

സ്നേഹപൂർവ്വമായ യാത്രയയപ്പിന് നന്ദി അർപ്പിച്ച് സൂനാൽ സംസാരിച്ചു.

തിരുവനന്തപുരം കോവളം സ്വദേശിയാണ് ബി.സുനാൽ 

ഭാര്യ: സബീറ , മക്കൾ : സാഹിൾ, സാഫിൾ.

Hot Topics

Related Articles