വൈക്കം : ഫൈനാൻസ് ക്ലബ് വൈക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ തോട്ടുവക്കം മിഷനറി സിസ്റ്റേഴ്സ് മാനസിക പുനരധിവാസകേന്ദ്രത്തിലെ അന്തേവാസികളുമായി ചേർന്ന് പുതുവത്സരംആഘോഷിച്ചു. അംഗങ്ങൾക്കുള്ള പുതുവസ്ത്രവിതരണം വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീത രാജേഷ് നിർവഹിച്ചു.ഫൈനാൻസ് ക്ലബ് പ്രസിഡന്റ് ബേബി മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു.ക്ലബ് രക്ഷാധികാരി ലംബോച്ചൻ മാത്യു പന്നിവേലി മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ശ്രീരാജ് ഇരുമ്പേപള്ളിൽ,ട്രഷർ ഹരി വലിയവീട്ടിൽ,ഫ്രാൻസിസ് മുട്ടത്തിൽ,സിസ്റ്റർ കരുണ,ഇസി ഫിലിപ്പ്,സലിംകുമാർ ശിവഗംഗ,പിബി ബിജു,ജെയിംസ് വട്ടുകുളം,ജോസഫ് വർഗീസ്,വിനയൻ അക്ഷയ,മജു അഷ്ടമി,പ്രകാശൻ വളാലിൽ എന്നിവർ പ്രസംഗിച്ചു.
Advertisements