കോട്ടയം: ഒ ാസ്‌ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ പിറവം സ്വദേശി അറസ്റ്റിൽ. പിറവം തിരുമാറാടി കാക്കൂർ കുഴിവേലിക്കണ്ടത്തിൽ ശരത്ത് ശശി (30)യെയാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എ.എസ് അൻസലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
പട്ടിത്താനം ഭാഗത്തു താമസത്തിലുള്ള ആവലാതിക്കാരിയുടെയും പിതാവിന്റെയും പക്കൽ നിന്ന് 372000/ (മൂന്ന് ലക്ഷത്തി എഴുപത്തിരണ്ടായിരത്തി എഴുപത് രൂപ) വാങ്ങിയെടുക്കുകയായിരുന്നു. ജോലി ശരിയാകാതെ വന്നതോടെ ഇവർ പണം തിരികെ ആവശ്യപ്പെട്ടു. എന്നാൽ, പണവും ജോലിയും ലഭിക്കാതെ വന്നതോടെ തട്ടിപ്പിന് ഇരയായവർ പരാതിയുമായി രംഗത്ത് എത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഭവത്തിൽ ഏറ്റുമാനൂർ സ്റ്റേഷൻ കേസ്സ് രജിസ്സറ്റർ ചെയ്തു. തുടർന്ന് അന്വേഷണം നടത്തവെ കോട്ടയം ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അൻസൽ എ. എസ്സ് ന്റെ നേതൃത്വത്തിൽ എസ്‌ഐ മാരായ അഖിൽദേവ് എ. എസ്, ആഷ്‌ലി രവി, റെജിമോൻ സി.ടി, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുനിൽ കുര്യൻ, സിവിൽ പൊലീസ് ഓഫിസർ മാരായ അനീഷ് വി.കെ, അജിത്ത് എം. വിജയൻ എന്നിവർ ചേർന്ന് എറണാകുളം മലയാറ്റൂർ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്തു. തുടർന്നു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. പലപ്പോഴായി പ്രതി ശരത് ശശിയുടെയും, പ്രതിയുടെ സുഹൃത്ത്‌ന്റെയും അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴിയും അക്കൗണ്ട് മുഖാന്തരവും പണം അയച്ചുകൊടുക്കുകയായിരുന്നു. ഇത്തരത്തിലാണ് ഇവർക്ക് പണം നഷ്ടമായത്.