മനുഷ്യ ബോംബ് ആകുമെന്ന് യാത്രക്കാരന്റെ ഭീഷണി; നെടുമ്പാശേരി വിമാനത്താവളത്തിലും വ്യാജ ബോംബ് ഭീഷണി

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരന്റെ ബോംബ് ഭീഷണി. കൊച്ചിയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിസ്താര എയർലൈൻസിന്റെ യു.കെ 518 -ാം നമ്പർ വിമാനത്തിലാണ് യാത്രക്കാരൻ ഭീഷണി മുഴക്കിയത്. വിജയ് മാന്ധ്യാൻ എന്ന മഹാരാഷ്ട്ര സ്വദേശിയാണ് താൻ മനുഷ്യബോംബാണെന്ന് ഭീഷണി മുഴക്കിയത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. എന്നാൽ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു. 3.50 നു പുറപ്പെടേണ്ടിയിരുന്ന വിമാനം സുരക്ഷാ പരിശോധനയ്ക്ക് ശേഷം 4.19-ഓടെ പുറപ്പെട്ടു.

Advertisements

Hot Topics

Related Articles