ആലപ്പുഴ : നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ മറച്ചുവയ്ക്കാൻ ഒന്നുമില്ലെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.എച്ച് ബാബുജാൻ. നിഖില്‍ തെറ്റു ചെയ്തെന്ന് വ്യക്തമായല്ലോ. കേരള സര്‍വകലാശാലയില്‍നിന്ന് വിവരങ്ങള്‍ തേടിയിട്ടുണ്ട്. അതിനുശേഷം കൃത്യമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എംഎസ്‌എം കോളേജില്‍ നിഖില്‍ തോമസിന് പ്രവേശനം കിട്ടാനായി താൻ ഇടപെട്ടിട്ടില്ലെന്ന് ബാബുജാൻ ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ വിശദീകരിച്ചിരുന്നു. കോളേജില്‍ നിഖില്‍ തോമസിന് എംകോമിന് അഡ്മിഷൻ കിട്ടാൻ വഴിവിട്ട് സഹായിച്ചത് ബാബുജാനാണെന്നാണ് ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിനിടെ, ഒളിവില്‍ പോയ നിഖില്‍ തോമസിനെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. നിഖിലിനെ കണ്ടെത്താൻ പൊലീസ് കായംകുളം സിഐയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. നിഖിലിന്റെ അടുത്ത സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു.