ആലപ്പുഴ : കായംകുളം വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സംഭവത്തിന്റെ വിശദാംശങ്ങള്‍ ആരാഞ്ഞു.കേരള സര്‍വകലാശാല വിസിയുമായി ഗവര്‍ണര്‍ ഫോണില്‍ സംസാരിച്ചു. വി സി ഉടൻ ഗവര്‍ണറെ നേരില്‍ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കും.
Advertisements
അതേസമയം, വ്യാജ സര്‍ട്ടിഫിക്കറ്റ് നല്കിയ മുൻ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെതിരെ പൊലീസ് കേസെടുത്തു. നിഖിലിനെതിരെ വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ എസ്എഫ്ഐ നിഖിലിനെ സംഘടനയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു.