തിരുവനന്തപുരം : വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെ പിന്തുണച്ച് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ .
നിഖിലിന്റെ രേഖകൾ പരിശോധിച്ചതായി ആർഷോ പറഞ്ഞു.
Advertisements
നിഖിൽ ഹാജരാക്കി എല്ലാ രേഖകളും ഒറിജിനലാണ്. കലിംഗയിൽ പഠിച്ചതും പാസായതും, രേഖകളിൽ വ്യക്തമാണെന്നും ആർഷോ പറഞ്ഞു. നിഖിലിന്റേത് വ്യാജ ഡിഗ്രി അല്ല . പി.ജി അഡ്മിഷനിൽ നിയമവിരുദ്ധമായി ഒന്നും സംഭവിച്ചിട്ടില്ലന്നും എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേർത്തു.