കൊച്ചി: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഉള്‍പ്പെട്ട കെ. വിദ്യയുടെ ഗവേഷണ ഗൈഡ് സ്ഥാനത്ത് നിന്ന് ബിച്ചു എക്സ്. മലയില്‍ പിന്മാറി. വിദ്യ നിരപരാധിത്വം തെളിയിക്കുംവരെ സ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. പിന്മാറ്റവുമായി ബന്ധപ്പെട്ട കത്ത് ചൊവ്വാഴ്ച സര്‍വകലാശാല വെെസ് ചാൻസിലര്‍ക്ക് കെെമാറി.
ഇത്തരത്തില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത് മറ്റ് വിദ്യാര്‍ഥികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് ബിച്ചു എക്സ്. മലയില്‍ പറഞ്ഞു. നിയമപരമായി നിരപരാധിത്വം തെളിയിക്കുന്നതുവരെ വിദ്യയ്ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാൻ സാധിക്കില്ല. വിവരം ഔദ്യോഗികമായി മലയാളത്തിന്റെ എച്ച്.ഒ.ഡി വഴി വി.സിക്ക് കെെമാറിയെന്നും അവര്‍ അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2020-ലാണ് ആരോപണവിധേയായ വിദ്യാര്‍ഥി കാലടി സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ഥിയായി പ്രവേശിക്കുന്നത്. ഇതിനുശേഷമുള്ള പരിചയം മാത്രമാണ് വിദ്യയുമായി ഉള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.