വ്യാജ പരാതി നൽകി അപകീർപ്പെടുത്തി പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശ സമിതി സെക്രട്ടറി മഹേഷ് രാഘവൻ : ബി ജെ പി നേതാക്കൾ സഹായിച്ചില്ലന്നും ആരോപണം

ഏറ്റുമാനൂർ: വ്യാജ പരാതി നൽകി അപകീർപ്പെടുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശ സമിതി സെക്രട്ടറി മഹേഷ് രാഘവൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisements

കഴിഞ്ഞ ഏപ്രിൽ മാസം നടന്ന മഹാദേവക്ഷേത്രത്തിലെ ഉപദേശ സമിതി തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട തന്നെ, പൊതുയോഗം കൂടി ദേവസ്വംഅസിസ്റ്റൻറ്കമ്മീഷണർ,അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ
ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയായി തിരഞ്ഞെടുത്തതാണ്.
ദേവസ്വം ബൈലോ പ്രകാരമാണ് മുഴുവൻ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ 12- വർഷമായി പ്രവർത്തിച്ചുകൊണ്ടിരുന്ന തൻറെ രാഷ്ട്രീയപ്രസ്ഥാനത്തിലെ ചിലരും,ക്ഷേത്രത്തിൽ സമാന്തര കമ്മറ്റിയായി പ്രവർത്തിക്കുന്നവരും ചേർന്ന് വ്യാജ പരാതി ദേവസ്വം കമ്മീഷണർക്ക് നൽകിയതിന്റെ അടിസ്ഥാനത്തിൽ യാതൊരു വിശദീകരണവും ചോദിക്കാതെ ഉപദേശം സമിതിയിൽ നിന്നും നീക്കം ചെയ്തിരുന്നു.
വിവരം പാർട്ടിയിൽ അറിയിക്കുകയും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ കാണിക്കുകയും ചെയ്തിട്ടും യാതൊരു സഹായവും
ലഭിച്ചില്ല. തുടർന്ന്
ദേവസ്വം മന്ത്രി വി.എൻ. വാസവന് പരാതി കൊടുക്കുകയും, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ
മന്ത്രിയുടെ നിർദ്ദേശപ്രകാരം ദേവസ്വം ബോർഡ് വിശദമായ അന്വേഷണം നടത്തി തന്നെ വീണ്ടുംസെക്രട്ടറിയായിനിയോഗിക്കുകയായിരുന്നു എന്ന് മഹേഷ് രാഘവൻ പറഞ്ഞു.

സ്വന്തം പാർട്ടിക്കാർ തന്നെ പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിൽ 12- വർഷമായി
പ്രവർത്തിക്കുന്ന ബിജെപിഎന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും സ്ഥാനമാനങ്ങളും അവസാനിപ്പിച്ചതായി മുൻ ഏറ്റുമാനൂർ ബിജെപി മണ്ഡലം പ്രസിഡണ്ട് കൂടിയായ മഹേഷ് രാഘവൻ പറഞ്ഞു. മഹാദേവക്ഷേത്രത്തിന്റെ
വികസനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് മുൻകൈ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles