കൊച്ചി : വേടനെതിരെയുള്ള പുലിപ്പല്ല് കേസില്‍ വനംവകുപ്പിന് തിരിച്ചടി. വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി.പെരുമ്ബാവൂർ സിജെഎം കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ വേടന്റെ മാലയിലെ പുലിപ്പല്ല് ഒർജിനലാണോ എന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. നിലവില്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സമാനമായ കുറ്റകൃത്യങ്ങളില്‍ വേടൻ ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല എന്നും ജാമ്യ ഉത്തരവില്‍ കോടതി നിരീക്ഷിച്ചു.
അതേസമയം, പുലിപ്പല്ല് വേടന് സമ്മാനമായി നല്‍കിയെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രംഞ്ജിത്ത് കുമ്ബിടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. ഏത് അന്വഷണവുമായി സഹകരിക്കാമെന്നും രഞ്ജിത് കുമ്ബിടിയെ കണ്ടെത്താന്‍ താനും അന്വേഷണംസംഘത്തിനൊപ്പം ചെല്ലാമെന്നും വേടന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞിരുന്നു. കര്‍ശന വ്യവ്സഥകളോടെയാണ് വേടന് കോടതി ജാമ്യം അനുവദിച്ചത്.